Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടിമാലിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പരിക്ക്; ആർക്കും ഗുരുതര പരിക്കില്ലെന്ന് പ്രാഥമിക വിവരം; അപകടം സംഭവിച്ചത് മൂന്നാറിൽ നിന്നും മടങ്ങവെ

അടിമാലിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പരിക്ക്; ആർക്കും ഗുരുതര പരിക്കില്ലെന്ന് പ്രാഥമിക വിവരം; അപകടം സംഭവിച്ചത് മൂന്നാറിൽ നിന്നും മടങ്ങവെ

പ്രകാശ് ചന്ദ്രശേഖർ

അടിമാലി :കല്ലാർ കമ്പി ലൈനിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 30-ൽ പരം വിദ്യാർത്ഥികൾക്കും 4 അദ്ധ്യാപിക മാർക്കും പരിക്ക് .ആരുടെയും നില ഗുരുതരമല്ലന്നാണ് പ്രാഥമിക വിവരം. മൂന്നാറിൽ നിന്നും മടങ്ങവേ കാറിന് സൈഡ് കൊടു കൊടുക്കുബോൾ ബസ്സ് തിട്ടി ടിഞ്ഞ് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. തൃശ്ശൂർ പഴയന്നൂർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നുള്ള വിദ്യാർത്ഥികളും അദ്ധ്യാപികമാരുമാണ് അപകടത്തിൽ പെട്ടത്.ഇതു വഴിയെത്തിയ വാഹനയാത്രക്കാരും ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് പരിക്കറ്റവരെ ആശുപത്രികളിലെത്തിച്ചു. അടിമയിയിൽ നിന്നും ഫയർഫോഴ്‌സ് - പൊലീസ് സംഘങ്ങളുമെത്തിയിരുന്നു.രണ്ട് തവണ മറിഞ്ഞ ബസ്സ് മരത്തിൽ തങ്ങി നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായതെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP