Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ സുരേന്ദ്രനെ അന്യായമായി തടവിൽ വച്ച് പീഡിപ്പിക്കുന്നുവെന്ന് അഡ്വ രാംകുമാർ; കസ്റ്റഡിയിൽ തുടരുന്നത് ഒരു കേസും നിലവിലില്ലാതെ; ബിജെപി നേതാവിന്റെ ജാമ്യ ഹർജിയിൽ വിധി 30 ന്

കെ സുരേന്ദ്രനെ അന്യായമായി തടവിൽ വച്ച് പീഡിപ്പിക്കുന്നുവെന്ന് അഡ്വ രാംകുമാർ; കസ്റ്റഡിയിൽ തുടരുന്നത് ഒരു കേസും നിലവിലില്ലാതെ; ബിജെപി നേതാവിന്റെ ജാമ്യ ഹർജിയിൽ വിധി 30 ന്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷ സമയത്ത് വീട്ടമ്മയെ ആക്രമിച്ചതിന് സന്നിധാനം പൊലീസ് ചാർജ് ചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യഹർജി വിധി പറയുന്നതിനായി ജില്ലാ സെഷൻസ് കോടതി 30 ലേക്ക് മാറ്റി. അഡ്വ. രാംകുമാർ പത്തനംതിട്ട സെഷൻസ് കോടതിയിൽ ഹാജരായി. ചിത്തിര ആട്ട വിശേഷത്തിന് ശബരിമല സന്നിധാനത്ത് 52 വയസുകാരിയെ ആക്രമിച്ച കേസിൽ പത്തനംതിട്ട സെഷൻസ് കോടതിയിൽ കെ സുരേന്ദ്രന്റെ ജാമ്യ ഹർജിയിൽ സുരേന്ദ്രന് വേണ്ടി അഡ്വ. കെ രാംകുമാർ ഹാജരായി. റാന്നി ഗ്രാമീണ ന്യായാലയത്തിൽ നിലവിലുണ്ടായിരുന്ന കേസിൽ ഈ മാസം 21 ന് അനുവദിച്ച ജാമ്യത്തിൽ പറഞ്ഞ ഉപാധികൾ എല്ലാം അംഗീകരിച്ച ശേഷം യാതൊരു കേസും നിലവിലില്ലാതെ ഒരു ദിവസത്തോളം സുരേന്ദ്രനെ അന്യായമായി പൊലീസ് തടവിൽ വച്ചിരുന്നതായി അഡ്വ. രാംകുമാർ കോടതിയെ ബോധിപ്പിച്ചു.

പിന്നീട് 23 നാണ് സുരേന്ദ്രനെതിരെ മറ്റ് കേസുകൾ രജിസ്റ്റർ ചെയ്തതെന്നും ചൂണ്ടിക്കാട്ടിയുള് രാം കുമാറിന്റെ വാദം പ്രോസിക്യുഷനെ പ്രതിസന്ധിയിലാക്കി. ഇത്തരത്തിൽ വ്യക്തികളെ കരുതൽ തടങ്കലിൽ വയ്ക്കുന്നത് 2014 സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമ വിരുദ്ധമാണെന്നും രാം കുമാർ വാദിച്ചു. കേസിലെ 13 അം പ്രതിയായ കെ സുരേന്ദ്രൻ ഒന്നും രണ്ടും പ്രതികളുമായി സംഭവത്തിന് മുൻപ് ഫോണിൽ ബന്ധപ്പെട്ടിരുന്നതായുള്ള ഫോൺ റിക്കാഡുകൾ ഉള്ളതായി കേസിൽ പ്രോസിക്യുഷന് വേണ്ടി ഹാജരായ അഡ്വ. കെ സി ഈപ്പൻ കോടതിയെ അറിയിച്ചു. കേസിൽ ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷം സെഷൻസ് ജെഡ്ജ് ജോൺ കെ ഇല്ലിക്കാടൻ വിധി പറയാനായി ഈ മാസം 30 ലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP