Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി; വിദ്യാർത്ഥികൾക്ക് പുറമെ അദ്ധ്യാപകരും ഉപയോഗിച്ചത് പരിസ്ഥിതി സൗഹൃദ ഉപകരണങ്ങൾ മാത്രം; കോതമംഗലത്തെ ആദ്യ ഹരിത വിദ്യാലയമായി കുറ്റിലഞ്ഞി സർക്കാർ യു പി സ്‌കൂൾ മാറിയത് ഇങ്ങനെ

സ്‌കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി; വിദ്യാർത്ഥികൾക്ക് പുറമെ അദ്ധ്യാപകരും ഉപയോഗിച്ചത് പരിസ്ഥിതി സൗഹൃദ ഉപകരണങ്ങൾ മാത്രം; കോതമംഗലത്തെ ആദ്യ ഹരിത വിദ്യാലയമായി കുറ്റിലഞ്ഞി സർക്കാർ യു പി സ്‌കൂൾ മാറിയത് ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കുറ്റിലഞ്ഞി സർക്കാർ യു പി സ്‌കൂൾ ഹരിത വിദ്യാലയമായി പ്രഖ്യപിച്ചു. കോതമംഗലം താലൂക്കിൽ ആദ്യമായി ഹരിത വിദ്യാലയമായി പ്രഖ്യാപിക്കുന്ന വിദ്യാലയമാണ് ഇത്. സ്‌കൂളും സ്‌കൂൾ വളപ്പു പൂർണ്ണമായി പ്ലാസ്റ്റിക്ക് വിമുക്തമാക്കി കൊണ്ടാണ് ഹരിത വിദ്യാലയം പദ്ധതിക്ക് തുടക്കമിട്ടത്. സ്‌കൂളിൽ ഉപയോഗിക്കുന്ന മുഴുവൻ ഉപകരണങ്ങൾ മാത്രമല്ല കുട്ടികളും അദ്ധ്യാപകരും ഉപയോഗിക്കുന്ന പേനകൾ വരെ പരിസ്ഥിതി സൗഹൃദമാക്കി കൊണ്ടാണ് ഹരിത വിദ്യാലയം പ്രഖ്യാപനം നടത്തിയത്.പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്ന ഈ വിദ്യാലയം കോതമംഗലം താലൂക്കിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ യു പി സ്‌കൂളാണ്.

ഹരിത വിദ്യാലയ വിജയ പ്രഖ്യാപനവും പൊതുസമ്മേളന ഉത്ഘാടനവും കോതമംഗലം ഡി എഫ് ഒ എസ് ഉണ്ണികൃഷ്ണൻ ഐ എഫ് എസ് നിർവ്വഹിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് രജിനി രവി അധ്യക്ഷയായി. കുറ്റിലഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ് റ്റി എം അബ്ദുൽ അസീസ്, പഞ്ചായത്ത് സ്റ്റാന്റിഗ് കമ്മറ്റി ചെയർപേഴ്‌സൺ സഹീർ കോട്ടപറമ്പിൽ, എറണാകുളം ഡയറ്റ് സീനിയർ ലക്‌ച്ചറർ കെ മുഹമ്മത് ബഷീർ, ബി പി ഒ എസ് എം അലിയാർ, ഹെഡ്‌മിസ്ട്രസ് എ കെ സൈനബ കോതമംഗലം പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ലെത്തീഫ് കുഞ്ചാട്ട് എന്നിവർ സംസാരിച്ചു.പിറ്റിഎപ്രസിഡന്റ് അബുവട്ടപ്പാറ സ്വാഗതവും റ്റി എ അബൂബക്കർ നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP