Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് നേരെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം; മദ്രസ അദ്ധ്യാപകൻ ഷിയാസിന് 10 വർഷം തടവും പിഴയും

ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് നേരെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം; മദ്രസ അദ്ധ്യാപകൻ ഷിയാസിന് 10 വർഷം തടവും പിഴയും

പി നാഗരാജ്

തിരുവനന്തപുരം: ഹോസ്റ്റൽ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകന് 10 വർഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചു. പിഴയൊടുക്കാത്ത പക്ഷം 6 മാസം അധിക തടവനുഭിക്കാനും ജഡ്ജി പി.എൻ.സീത ഉത്തരവിട്ടു.

കിളിമാനൂർ തട്ടത്തുമല ഹിദായ യത്തീം ഘാനയിലെ അറബി അദ്ധ്യാപകനായ കുമ്മിൾ വില്ലേജിൽ ദർപ്പക്കാട് ചരുവിള വീട്ടിൽ ഷിയാസിനെ (33)യാണ് ശിക്ഷിച്ചത്. മദ്രസയിൽ താമസിച്ചു പഠിച്ചിരുന്ന മറ്റു വിദ്യാർത്ഥികൾ അവധിക്ക് നാട്ടിൽ പോയ സമയം പല തവണ പീഡിപ്പിച്ചെന്നാണ് കേസ്. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ പരാതിയിൽ കിളിമാനൂർ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വൽസാ വർഗ്ഗീസ് ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP