Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐക്കോൺസിലെ കുട്ടികൾക്കായി കീബോർഡുമായ് വരുമെന്ന് സ്റ്റീഫൻ ദേവസ്സി; ഭിന്നശേഷിയുള്ള കുട്ടികൾക്ക് സംഗീത വിരുന്നൊരുക്കുമെന്നും വിഖ്യാത കീബോർഡിസ്റ്റിന്റെ ഉറപ്പ്; നിറഞ്ഞ കൈയടിയോടെ വാഗ്ദാനം സ്വീകരിച്ച് രക്ഷിതാക്കളും കുട്ടികളും

ഐക്കോൺസിലെ കുട്ടികൾക്കായി കീബോർഡുമായ് വരുമെന്ന് സ്റ്റീഫൻ ദേവസ്സി; ഭിന്നശേഷിയുള്ള കുട്ടികൾക്ക് സംഗീത വിരുന്നൊരുക്കുമെന്നും വിഖ്യാത കീബോർഡിസ്റ്റിന്റെ ഉറപ്പ്; നിറഞ്ഞ കൈയടിയോടെ വാഗ്ദാനം സ്വീകരിച്ച് രക്ഷിതാക്കളും കുട്ടികളും

മറുനാടൻ മലയാളി ബ്യൂറോ

''ഞാൻ ഒരു ദിവസം നിങ്ങളുടെ കൂടെ കീബോർഡുമായി വന്ന് പാട്ടൊക്കെ പാടി നമുക്ക് ഒന്നിച്ച് കൂടാം... കേട്ടോ''... എന്ന് സ്റ്റീഫൻ പറഞ്ഞപ്പോൾ സദസ്സിൽ നിന്നും കരഘോഷമുയർന്നു. തിരുവനന്തപുരത്ത് പുലയനാർ കോട്ടയിൽ ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഐക്കോൺസ് എന്ന സ്ഥാപനത്തിൽ വച്ചാണ് സ്റ്റീഫൻ ദേവസ്സി ഇത് പറഞ്ഞത്. ഇത്തരം കുട്ടികളിൽ ഭൂരിഭാഗവും സംഗീതം ഇഷ്ടപ്പെടുന്നവരും പലതരം കലാവാസനകളുള്ളവരുമാണ്. അതുകൊണ്ട് തന്നെ സ്റ്റീഫന്റെ വാക്കുകൾ നിറഞ്ഞ സന്തോഷത്തോടെയാണ് കുട്ടികളും രക്ഷിതാക്കളും ഹൃദയത്തിലേറ്റിയത്. കുട്ടികൾക്കായി ഐക്കോൺസിലെ പേരെന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച വിങ്സ് ടു ഫ്‌ളൈ എന്ന കലാ സാംസ്‌കാരിക പരിപാടിയിൽ വച്ചാണ് സ്റ്റീഫൻ ദേവസ്സി ഈ ഉറപ്പ് നൽകിയത്.

ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള നിരവധി ഓർഗനൈസേഷനുകളുമായി ചേർന്ന് പ്രവർത്തിക്കുകയും അവർക്ക് വേണ്ടി പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്യാറുണ്ട് സ്റ്റീഫൻ. വൈകല്യങ്ങളുള്ള കുട്ടികളെ ഉപേക്ഷിക്കുന്ന മാതാപിതാക്കൾ ഉള്ള ഈ കാലത്ത്, അവരെ പ്രോൽത്സാഹിപ്പിക്കാനായ് ഈ പരിപാടി ഒരുക്കിയ രക്ഷകർത്താക്കളെ അഭിനന്ദിച്ച് കൊണ്ട് സ്റ്റീഫൻ പറഞ്ഞു, ''മറ്റ് കുട്ടികൾ വളർന്ന് വലുതായി അവരുടെ സ്വന്തം തീരുമാനങ്ങളിലേക്കും തന്നിഷ്ടങ്ങളിലേക്കും കടക്കുമ്പോൾ ചിലപ്പോഴൊക്കെ പല രക്ഷകർത്താക്കളും തന്റെ മക്കൾ കുഞ്ഞുങ്ങളായി തന്നെ ഇരുന്നാൽ മതിയായിരുന്നു എന്ന് ചിന്തിക്കാറുണ്ട്. ആ ഒരർത്ഥത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾ ഭാഗ്യവാന്മാരും മാതാപിതാക്കൾ അനുഗ്രഹീതരുമാണ്. ഇവർ രക്ഷിതാക്കൾക്ക് എന്നും കുഞ്ഞുങ്ങൾ തന്നെയാണ്. എന്നും അവർക്കൊപ്പം അച്ഛനമ്മമാരും, അച്ഛനമ്മമാർക്കൊപ്പം എന്നും ഈ കുട്ടികളും ഉണ്ടാകും.'' ഭിന്നശേഷിയുള്ള ഒരു കുട്ടിയുടെ അമ്മ പറഞ്ഞ വാക്കുകളാണിത് എന്ന് പറഞ്ഞപ്പോൾ സദസ്സിലുള്ളവർക്ക് അത് വിചിന്തനത്തിനുള്ള ഒരു സന്ദേശം കൂടിയായിരുന്നു.

പരിപാടി ഉദ്ഘാടനം ചെയ്ത ബഹുമാനപ്പെട്ട സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ശ്രീ. ബിജു പ്രഭാകർ IAS, ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും വ്യക്തിപരമായും ഐക്കോൺസിന്റെ ഉയർച്ചക്കായി, സാധിക്കുന്ന എല്ലാ രീതിയിലും സഹകരിക്കാമെന്ന് വാഗ്ദാനം നൽകി.ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി കൂടിയാണ് സാമൂഹ്യ നീതി വകുപ്പ് നിലകൊള്ളുന്നത് എന്ന് അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് ചുമതലയുമായി ബന്ധപ്പെട്ട തിരക്കുകൾ ഉണ്ടായിരുന്നിട്ടും ഐക്കോൺസിനോടുള്ള പ്രത്യേക പരിഗണന കണക്കിലെടുത്താണ് അദ്ദേഹം പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തിച്ചേർന്നത്. ശ്രീ. ബിജു പ്രഭാകർ IAS ന്റെ സാന്നിധ്യവും സഹകരണവും ഐക്കോൺസിന്റെ ഇനിയങ്ങോട്ടുള്ള നാൾവഴികളിൽ ഉയർച്ചയുടെ പടവുകൾ താണ്ടാൻ സഹായകമാകും എന്നത് രക്ഷിതാക്കൾക്ക് ഏറെ പ്രചോദനം നൽകി.

ഐക്കോൺസിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ആയ ഡോ. മേരി ഐപ്പ്, അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫീസർ ശ്രീ. ടോമി ഡെന്നിസ്, ബിഹേവിയറൽ തെറാപ്പി ഹെഡ് ശ്രീ അനിൽ കുമാർ, പേരെന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് മഞ്ജിത് ബാലകൃഷ്ണൻ, സെക്രട്ടറി നജിം ഖാലിദ്, വൈസ് പ്രസിഡന്റ് ഛായ ഗോവിന്ദ് എന്നിവരും ഉദ്ഘാടനചടങ്ങിൽ സംസാരിച്ചു. ചടങ്ങിന് ശേഷം കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും അരങ്ങേറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP