Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാവിലെ സ്‌കൂളിലെത്തിയാൽ ആദ്യം പോവുക നട്ടുവളർത്തുന്ന ചെടികൾക്കരികിലേക്ക്; ക്ലാസ്സ് മുറികളിലേക്ക് പോവുക തൊട്ടുതലോടിയും വെള്ളമൊഴിച്ചും കളപറിച്ചും വളർത്തുന്ന ചെടികളോട് സ്നേഹം പങ്കിട്ട ശേഷം; കർമ്മ പദ്ധതികളുടെ നടത്തിപ്പിന് സമയം കണ്ടെത്തുക ഇടവേളികളിലും; നിശ്ചയാദാർഡ്യവും കഠിന പ്രയത്നവും കൈമുതലാക്കി ചെങ്കര ഗവ.യൂ പി സ്‌കൂളിലെ കുരുന്നുകൾ സ്വന്തമാക്കിയത് നേട്ടത്തിന് പത്തരമാറ്റ് തിളക്കം

രാവിലെ സ്‌കൂളിലെത്തിയാൽ ആദ്യം പോവുക നട്ടുവളർത്തുന്ന ചെടികൾക്കരികിലേക്ക്; ക്ലാസ്സ് മുറികളിലേക്ക് പോവുക തൊട്ടുതലോടിയും വെള്ളമൊഴിച്ചും കളപറിച്ചും വളർത്തുന്ന ചെടികളോട് സ്നേഹം പങ്കിട്ട ശേഷം; കർമ്മ പദ്ധതികളുടെ നടത്തിപ്പിന് സമയം കണ്ടെത്തുക ഇടവേളികളിലും; നിശ്ചയാദാർഡ്യവും കഠിന പ്രയത്നവും കൈമുതലാക്കി ചെങ്കര ഗവ.യൂ പി സ്‌കൂളിലെ കുരുന്നുകൾ സ്വന്തമാക്കിയത് നേട്ടത്തിന് പത്തരമാറ്റ് തിളക്കം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: തങ്ങളുടെ ഒത്തൊരുമയിൽ രൂപപ്പെട്ട പൂന്തോട്ടവും ഔഷധ സസ്യതോട്ടവുമെല്ലാം സ്‌കൂളിന്റെ നേട്ടത്തിന് കൈത്താങ്ങായി എന്നതിൽ ഇവിടുത്തെ വിദ്യാർത്ഥികളൊന്നടങ്കം ആഹ്ളാദതിമിർപ്പിലാണ്.ഈ നേട്ടത്തിന് അനുമോദനമർപ്പിക്കായ്ക്കാൻ ഇന്ന് കോതമംഗലം ഡി എഫ് ഒ എസ് ഉണ്ണിക്കൃഷ്ണൻ,എ ഇ ഒ പി എൻ അനിത,പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റെ ജെയ്സൺ ഡാനിയേൽ തുടങ്ങി പ്രമുഖർ ഇന്ന് സ്‌കൂളിലെത്തിയത് ഇവരുടെ സന്തോഷം ഇരട്ടിയാക്കി.നിശ്ചയാദാർഡ്യവും കഠിന പ്രയത്‌നവും കൈമുതലാക്കി ചെങ്കര ഗവ.യൂ പി സ്‌കൂളിലെ കുരുന്നുകൾ സ്വന്തമാക്കിയത് നേട്ടത്തിന് പത്തരമാറ്റ് തിളക്കമാണ്.

കോതമംഗലത്തെ മാധ്യപ്രവർത്തകരുടെ കൂട്ടായ്മയാണ് ഇല്ലായ്മകളുടെ നടുവിൽ നട്ടംതിരിയുന്ന സ്‌കൂളിന്റെ നേട്ടത്തെ അടുത്തറിയാനും അനുമോദിക്കാനുമായി സ്‌കൂളിൽ മേഖലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥമേധാവികളുടെയും പൊതുപ്രവർത്തകരുടെയും സംഗമത്തിന് അവസരമൊരുക്കിയത്.ഉദ്യാനം ചുറ്റിക്കണ്ട ഡി എഫ് ഒ അടക്കമുള്ളവർ സ്‌കൂളിലെ കുട്ടികളുടെ മികവിനെയും ഇക്കാര്യത്തിൽ പ്രോത്സാഹനം നൽകിവരുന്ന അദ്ധ്യാപകരുടെ അർപ്പണ മനോഭാവത്തെയും വാനോളം പുകഴ്തിയാണ് മടങ്ങിയത്.

വകുപ്പുതലത്തിൽ നക്ഷത്ര ഉദ്യാനത്തിന്റെ രൂപകൽപ്പനയിലും പരിപാലനത്തിലും മറ്റും സജീവമായി പങ്കെടുത്തുവരുന്ന ഡി എഫ് ഒ നൽകിയ ഗുഡ് സർട്ടിഫിക്കറ്റ് തങ്ങളുടെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കാനുള്ള പ്രചോദനമായി എന്നാണ് അദ്ധ്യാപകരും രക്ഷകർത്താക്കളും പങ്കിടുന്ന വിവരം.വെള്ളത്തിന്റെ ദൗർലഭ്യം നാടാകെ കീർത്തി നേടിയ ഉദ്യാനത്തിന്റെ നിലനിൽപ്പിനെ ബാധിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഇവരെ അലട്ടുന്ന പ്രധാന പ്രശ്നം.പെരിയാർ വറ്റി വരണ്ടതുമൂലം സ്‌കൂളിന് സമീപത്തുകൂടി കടന്നുപോകുന്ന കനാലിൽ നീരൊഴുക്ക് നിലച്ചിരിയക്കുകയാണ്.ഈ കനാലിൽ നിന്നാണ് ഉദ്യാനത്തിലേയ്ക്ക് വെള്ളമെത്തിച്ചിരുന്നത്.

സ്‌കൂൾ വളപ്പിൽ ഫലവൃക്ഷ തൈകൾ നടുകയും കുട്ടികൾക്ക് വിതരണം നടത്തുകയും ചെയ്തു.പരിപാടിയുടെ ഉൽഘാടനം ഡി എഫ് ഒ എസ് ഉണ്ണിക്കൃഷ്ണൻ ഐ.എഫ്.എസ്.നിർവ്വഹിച്ചു.പ്രസ്സ് ക്ലെബ്ബ് പ്രസിഡന്റ് പി.എ.സോമൻ അധ്യക്ഷനായിരുന്നു.സ്‌കൂൾ വളപ്പിൽ ഫല വൃക്ഷ തൈകൾ നട്ടു സംരക്ഷിക്കുന്ന പദ്ധതി പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെയിസൺ ഡാനിയേൽ ഉൽഘാടനം ചെയ്തു. കോതമംഗലം എ ഇ ഒ അനിത പി.എൻ കുട്ടികൾക്കുള്ള ഗ്രീൻ പ്രോട്ടോക്കോൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ് എം ആലിയാർ പ്രസ്സ് ക്ലെബ്ബ് സെകക്രട്ടറി ലെത്തീഫ് കുഞ്ചാട്ട് ട്രഷറാർ ദീപു ശാന്താറാം തുടങ്ങിയവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP