Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന സഹോദരങ്ങളെ ബൈക്കിടിച്ച് കൊലപ്പെട്ടത്താൻ ശ്രമിച്ച കേസ്: പ്രതിക്ക് 4 വർഷം കഠിനതടവ്

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന സഹോദരങ്ങളെ ബൈക്കിടിച്ച് കൊലപ്പെട്ടത്താൻ ശ്രമിച്ച കേസ്: പ്രതിക്ക് 4 വർഷം കഠിനതടവ്

പി നാഗരാജ്‌

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന കുട്ടികളായ സഹോദരങ്ങളെ ബൈക്കിടിപ്പിച്ച് നരഹത്യാശ്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് 4 വർഷം കഠിന തടവ് ശിക്ഷ. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി പി.എൻ.സീതയുടേതാണ് ശിക്ഷാവിധി.വെള്ളറട അരുവാട്ടുകോണം റോഡരികത്ത് പുത്തൻവീട്ടിൽ ജ്ഞാന ഭരണം മകൻ കടകംപള്ളി മണിയൻ എന്ന ജോർജിനെ(54)യാണ് കോടതി ശിക്ഷിച്ചത്. പ്രതി സ്ഥിരമായി അമിതവേഗതയിലും മനുഷ്യജീവന് ആപത്തു വരത്തക്ക വിധം ബൈക്ക് ഓടിക്കുന്നത് കുട്ടികളുടെ പിതാവ് പറഞ്ഞു വിലക്കിയതിൽ വച്ചുള്ള വിരോധത്താലാണ് പ്രതി കുട്ടികളെ ബൈക്കിടിപ്പിച്ച് കഠിന ദേഹോപദ്രവം ഏൽപ്പിച്ച് നരഹത്യാശ്രമം നടത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. വെള്ളറട പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീ.പി.പി.വൽസാ വർഗ്ഗീസ് ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP