Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയക്കെടുതിയിൽ യുഎഇയുടെ സഹായം നമ്മൾ പ്രതീക്ഷിക്കുന്നതിലും കൂടുതലായേക്കാമെന്ന് മുഖ്യമന്ത്രി; യുഎഇയിലെ ഓരോ വീട്ടിലും മലയാളി സ്പർശം; കേരളത്തിലെ ദുരന്തത്തെ യുഎഇ കാണുന്നത് സ്വന്തം ദുരന്തമായി

പ്രളയക്കെടുതിയിൽ യുഎഇയുടെ സഹായം നമ്മൾ പ്രതീക്ഷിക്കുന്നതിലും കൂടുതലായേക്കാമെന്ന് മുഖ്യമന്ത്രി; യുഎഇയിലെ ഓരോ വീട്ടിലും മലയാളി സ്പർശം; കേരളത്തിലെ ദുരന്തത്തെ യുഎഇ കാണുന്നത് സ്വന്തം ദുരന്തമായി

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായം പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിൽ നിന്ന് കൂടുതൽ സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.കേരളത്തിന് യു.എ.ഇയിൽ നിന്ന് കൂടുതൽ ധനസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.'യു.എ.ഇയിലെ ഓരോ വീട്ടിനും ഒരു മലയാളി സ്പർശമുണ്ടാകും. ഏതെങ്കിലും തരത്തിലുള്ള ഒരു മലയാളി ബന്ധം കാണും. അത്രത്തോളം ആത്മബന്ധം ആ നാടിന് നമ്മുടെ നാടുമായിട്ടുണ്ട്.

നമുക്കുണ്ടായിട്ടുള്ള ദുരന്തം അവർക്ക് സംഭവിച്ച ദുരന്തമായിട്ടാണ് അവർ കാണുന്നത്. ഞാൻ മനസിലാക്കുന്നത് നമ്മൾ കേട്ട തുക മാത്രമല്ല അതിനേക്കാൾ കൂടുതൽ ഉണ്ടാകും. അതാണ് യഥാർത്ഥത്തിൽ സംഭവിക്കാൻ പോകുന്നത്- മുഖ്യമന്ത്രി വ്യക്തമാക്കി.നേരത്തെ യു.എ.ഇയിൽ നിന്ന് 700 കോടി ധനസഹായം വരുമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാൽ തുകയുടെ കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ലെന്നായിരുന്നു ഇന്ത്യയിലെ യു.എ.ഇ അംബാസഡർ പറഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP