Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിപിഎസ് ഗ്രൂപ്പിന്റെ ആദ്യഘട്ട ദുരിതാശ്വാസ സാമഗ്രികൾ എത്തി; തിരുവനന്തപുരത്ത് എത്തിയത് 12 കോടിയുടെ സാധനങ്ങൾ; ഷംസീർ വയലിൽ നൽകുന്നത് 50 കോടിയുടെ സഹായം

വിപിഎസ് ഗ്രൂപ്പിന്റെ ആദ്യഘട്ട ദുരിതാശ്വാസ സാമഗ്രികൾ എത്തി; തിരുവനന്തപുരത്ത് എത്തിയത് 12 കോടിയുടെ സാധനങ്ങൾ; ഷംസീർ വയലിൽ നൽകുന്നത് 50 കോടിയുടെ സഹായം

അബുദാബി: യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. ഷംഷീർ വയലിൽ നേതൃത്വം നൽകുന്ന ഹോസ്പിറ്റൽ ശൃംഖലയായ വിപിഎസ് ഹെൽത്ത്‌കെയർ ഗ്രൂപ്പ് പ്രളയ ബാധിത കേരളത്തിന്റെ പുനർനിർമ്മാണത്തിനായി നൽകുന്ന സഹായത്തിന്റെ ആദ്യഭാഗം തിരുവനന്തപുരത്തെത്തി.നവകേരളം കെട്ടിപ്പടുക്കുന്നതിനായി 50 കോടി രൂപയാണ് വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ നൽകുന്നത്. ഇതിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ 12 കോടി രൂപ വിലമതിക്കുന്ന 100 ടൺ അവശ്യവസ്തുക്കളാണ് അബുദാബിയിൽ നിന്നും പ്രത്യേകം ചാർട്ടർ ചെയ്ത ബോയിങ് 777 വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.

പ്രളയം വിതച്ച ദുരന്തത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് എത്തിക്കുന്നതിനായി മരുന്നുകൾ, വസ്ത്രങ്ങൾ, വാട്ടർ പ്യൂരിഫയർ, കുട്ടികൾക്കും വൃദ്ധർക്കുമായുള്ള ഡയപ്പർ, സ്ത്രീകൾക്കുള്ള സാനിറ്ററി പാഡ്, ഭക്ഷ്യവസ്തുക്കൾ എന്നിവയാണ് തിരുവനന്തപുരം ജില്ലാ കളക്ടർ വാസുകിയുടെ പേരിൽ എത്തിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനായി ഇവ നാളെ ആരോഗ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. അടുത്ത ഘട്ടത്തിൽ നടപ്പിലാക്കേണ്ട പുനർനിർമ്മാണ പ്രവർത്തനങ്ങക്കായുള്ള സഹായം സർക്കാരും ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന് ആലോചിച്ചതിന് ശേഷം ഉടൻ തന്നെ നൽകുമെന്നും വിപിഎസ് ഹെൽത്ത്‌കെയറിന്റെ വാർത്താക്കുറിപ്പിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP