Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുരന്ത ഘട്ടത്തിൽ ആർഭാടപൂർണമായ ചടങ്ങുകൾ ഒഴിവാക്കണം; വിവാഹങ്ങൾ ലളിതമായി നടത്തി ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തയ്യാറാകണം; ഫണ്ട് ശേഖരിക്കാൻ തെറ്റായ രീതികൾ സ്വീകരിക്കുന്നവർക്കെതിരെ കർശന നടപടിയെന്നും മുഖ്യമന്ത്രി

ദുരന്ത ഘട്ടത്തിൽ ആർഭാടപൂർണമായ ചടങ്ങുകൾ ഒഴിവാക്കണം; വിവാഹങ്ങൾ ലളിതമായി നടത്തി ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തയ്യാറാകണം; ഫണ്ട് ശേഖരിക്കാൻ തെറ്റായ രീതികൾ സ്വീകരിക്കുന്നവർക്കെതിരെ കർശന നടപടിയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരന്ത ഘട്ടത്തിൽ ആർഭാടപൂർണമായ ചടങ്ങുകൾ ഒഴിവാക്കാൻ ശ്രമിക്കണം. വിവാഹം പോലുള്ളവ ചടങ്ങുകൾ മാത്രമായി നടത്തി, ആർഭാടത്തിനു ചെലവാക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ദുരിതാശ്വാസത്തിനെന്ന പേരിൽ ഫണ്ട് ശേഖരിക്കാൻ തെറ്റായ രീതികൾ സ്വീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം നടപടികൾക്കെതിരെ കർക്കശ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓൺലൈൻ വഴി ലഭിച്ച 45 കോടി ഉൾപ്പെടെ 210 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത്. 160 കോടിയുടെ സഹായ വാഗ്ദാനവും ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP