Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടലാക്രമണം രൂക്ഷം: ശംഖുമുഖം ബീച്ചിൽ പ്രവേശനം വിലക്കി

കടലാക്രമണം രൂക്ഷം: ശംഖുമുഖം ബീച്ചിൽ പ്രവേശനം വിലക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായതോടെ ശംഖുമുഖം കടൽത്തീരത്തേക്ക് വിനോദസഞ്ചാരികളും പൊതുജനങ്ങളും പ്രവേശിക്കുന്നത് വിലക്കി.തീരം കടലെടുക്കുമെന്ന സാഹചര്യം കണക്കിലെടുത്താണ് ജില്ലാ കളക്ടറുടെ നടപടി. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ ഡി.റ്റി.പി.സി സെക്രട്ടറിയെയും സുരക്ഷ ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിയെയും ചുമതലപ്പെടുത്തിയതായും കളക്ടർ അറിയിച്ചു. ഇടവിട്ട് പെയ്യുന്ന മഴയ്‌ക്കൊപ്പമാണ് കടലാക്രമണം രൂക്ഷമായത്. ശംഖുംമുഖം, വലിയതുറ, ബീമാപള്ളി, പൂന്തുറ പ്രദേശങ്ങളിലും തിരയടി രൂക്ഷമാണ്.

ശംഖുംമുഖം തീരം മുഴുവനായും കടലെടുത്ത നിലയിലാണ്. ശക്തമായ തിരകൾ കരയിലേക്ക് അടിച്ചുകയറുന്നുണ്ട്. കടൽ 15 മീറ്ററിലധികം കരയിലേക്ക് കയറി. ബീച്ചിലെ നടപ്പാത വരെ തിരയടിക്കുന്നുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP