Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തല ചായ്ക്കാൻ ഇടമില്ലാത്ത വൃദ്ധൻ; പരസഹായമില്ലാതെ നടക്കാൻ പോലും കഴിവില്ലാത്ത ഗംഗാധരൻ എന്ന വൃദ്ധൻ കഴിയുന്നത് നാട്ടുകാരുടെ സഹായത്താൽ: ചാക്ക് മറയാക്കി ഷെഡ് അടിച്ചുള്ള കൂരയിൽ കഴിയുന്ന വൃദ്ധൻ സന്മസുള്ളവരുടെ സഹായം തേടുന്നു

തല ചായ്ക്കാൻ ഇടമില്ലാത്ത വൃദ്ധൻ; പരസഹായമില്ലാതെ നടക്കാൻ പോലും കഴിവില്ലാത്ത ഗംഗാധരൻ എന്ന വൃദ്ധൻ കഴിയുന്നത് നാട്ടുകാരുടെ സഹായത്താൽ: ചാക്ക് മറയാക്കി ഷെഡ് അടിച്ചുള്ള കൂരയിൽ കഴിയുന്ന വൃദ്ധൻ സന്മസുള്ളവരുടെ സഹായം തേടുന്നു

മൂന്നാർ: മൂന്നാറിൽ സ്വന്തമായി വീടില്ലാതെ നാട്ടുകാരുടെ സഹാത്താൽ കഴിയുന്ന വൃദ്ധൻ സന്മസുള്ളവരുടെ കരുണതേടുന്നു. കുടിയിറക്കു ഭീഷണിയും ഭൂമികൈയേറ്റവും നടക്കുന്ന മൂന്നാറിലാണ് ആരെയും വേദനിപ്പിക്കുന്ന ഈ ഖേദകരമായ കാഴ്ച. മൂന്നാർ ന്യൂ കോളനിയിൽ ഗംഗാധരൻ എന്ന വൃദ്ധനായ മനുഷ്യനാണ് സ്വന്തമായി വീടില്ലാതെ നാട്ടുകാരുടെ കരുണയാൽ കഴിയുന്നത്. ഇവിടെ ആകെയുള്ള നാല് സെന്റ് സ്ഥലത്ത് ഒരു കുടുംബം തങ്ങളുടെ കൂടെ ചാക്ക് മറയാക്കി ഷെഡ് അടിച്ചുകൊടുത്താണ് ഈ അനാഥനായ മനുഷ്യനെയും താമസിപ്പിച്ചിരിക്കുന്നത്.

ഈ വൃദ്ധനെ സഹായിക്കുന്ന കുടുംബവും പാവങ്ങളാണ്. ഈ ഒരു കുടുംബത്തിൽ തന്നെ ആറു പേരാണ് ഉള്ളത്. ഇതിനോട് ചേർന്ന് നിർമ്മിച്ചുകൊടുത്ത ഷെഡിലാണ് ഈ വൃദ്ധനായ മനുഷ്യന്റെയും താമസം. ഗംഗാധരന് മക്കളില്ല. ഭാര്യ രണ്ട് മാസം മുൻപ് മരിച്ചതോടെ ഗംഗാധരൻ ഒറ്റയ്ക്കായി. നോക്കാൻ ബന്ധുക്കളും ഇല്ല.

മൂന്നാറിലെ കുറെ നല്ല മനുഷ്യരുടെ കാരുണ്യം കൊണ്ട് ഈ വൃദ്ധൻ ഇന്ന് മരിക്കാതെ ജീവിക്കുന്നു. വാർദ്ധക്യ സഹചമായ പല രോഗങ്ങളും ഇയാളെ വലയ്ക്കുന്നുണ്ട്. പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ പോലും പരസഹായം വേണം. ജൂൺ, ജൂലൈ മാസത്തിൽ കാലവർഷം ശക്തിപ്പെടുന്നതിന് മുൻപ് ഒരു സുരക്ഷിതമായ മുറി ഇദേഹത്തിന് പണിതുകൊടുത്തില്ലെങ്കിൽ തണുപ്പും മഴയും സഹിക്കാനാവാതെ
ഈ പാവം ദുരിതത്തിലായേക്കും.

കരുണയുള്ള നല്ല മനുഷ്യരുടെ സഹായം തേടുകയാണ് ഈ മനുഷ്യൻ. വിശദവിവരങ്ങൾക്ക് ബന്ധപ്പെടാനുള്ള മൊബൈൽ നമ്പർ: 9447825748, 9446743873, 9447523540.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP