Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിരീക്ഷണ പറക്കലിനിടെ സാങ്കേതിക തകരാർ; നാവികസേനയുടെ ചേതക് ആലപ്പുഴയിൽ പാടത്ത് അടിയന്തിര ലാൻഡിങ് നടത്തി

നിരീക്ഷണ പറക്കലിനിടെ സാങ്കേതിക തകരാർ; നാവികസേനയുടെ ചേതക് ആലപ്പുഴയിൽ പാടത്ത് അടിയന്തിര ലാൻഡിങ് നടത്തി

ആലപ്പുഴ: സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് നാവികസേനയുടെ ചേതക് ഹെലികോപ്റ്റർ ആലപ്പുഴ പാടത്ത് അടിയന്തര ലാൻഡിങ് നടത്തി. നിരീക്ഷണ പറക്കലിനിടയിൽ ആലപ്പുഴയിലെ മുഹമ്മയിലെ പാടശേഖരത്താണ് വിമാനം ഇറക്കിയത്.

ഹെലികോപറ്ററിൽ ഉണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടായില്ലെന്നും നാവിക സേന അറിയിച്ചു. പതിവ് നിരീക്ഷണ പറക്കലിനിടെ അപായ സിഗ്നൽ ലഭിച്ചതിനെ തുടർന്നായിരുന്നു ലാൻഡിങ്.

നാവിക സേനയുടെ കൺട്രോൾ റൂമിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നായിരുന്നു ഹെലികോപ്റ്റർ ഇറക്കിയത്. സുരക്ഷിതമായ യ സ്ഥലത്ത് എത്രയും പെട്ടെന്ന് ലാൻഡിങ് നടത്താനാണ് ദക്ഷിണ നാവിക കമാൻഡിൽ നിന്നും നിർദ്ദേശം ലഭിച്ചത്. ഈ സമയം ആലപ്പുഴയ്ക്ക് മുകളിലായിരുന്നു ഹെലികോപറ്റർ.

തുടർന്ന് മുഹമ്മ കാവുങ്കലിലെ കെ.പി മെമോറിയൽ സകൂളിന് സമീപമുള്ള പാടത്ത് ഹെലികോപ്റ്റർ സുരക്ഷിതമായി ഇറക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP