Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആനയെ വാങ്ങാമെങ്കിലും ഇനി തോട്ടി വാങ്ങിക്കൂട; തോട്ടി എടുത്താൽ പാപ്പാനും ഉടമയും അകത്താകുമെന്നു സർക്കാർ

ആനയെ വാങ്ങാമെങ്കിലും ഇനി തോട്ടി വാങ്ങിക്കൂട; തോട്ടി എടുത്താൽ പാപ്പാനും ഉടമയും അകത്താകുമെന്നു സർക്കാർ

പത്തനംതിട്ട: ആനയെ വാങ്ങിയാൽ തോട്ടി വാങ്ങാനാണോ പ്രയാസം. ഇനി അങ്ങനെ കരുതാനാകില്ല. തോട്ടി വാങ്ങിയാൽ അൽപ്പം പ്രയാസപ്പെടേണ്ടി വരും. തോട്ടി ഉപയോഗിച്ച് ആനയെ വരച്ച വരയിൽ നിർത്താമെന്നു കരുതിയാൽ പാപ്പാന്മാർ ഇനി അകത്താകും.

ആനയെ വാങ്ങിയാലും അതിനെ ചട്ടത്തിൽ നിർത്താൻ ഇനി തോട്ടി പാടില്ല. ഇതു സംബന്ധിച്ചു പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജി. ഹരികുമാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. പാപ്പാന്മാർ മാത്രമല്ല, ഇവർ തോട്ടി ഉപയോഗിച്ചാൽ ഉടമയും അകത്താകുമെന്ന് ഉത്തരവിൽ പറയുന്നു.

ഇരുമ്പുതോട്ടിക്കു പകരം ആനയെ നിയന്ത്രിക്കുന്നതിനു വടി ഉപയോഗിച്ചാൽ മതിയെന്നാണ് നിർദ്ദേശം. ഇതു സംബന്ധിച്ച് 2010 ഫെബ്രുവരി 26 നു രാജസ്ഥാൻ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇരുമ്പുകൊണ്ടുള്ള തോട്ടിക്ക് (അങ്കുശ്) ആദ്യം വിലക്കേർപ്പെടുത്തിയത്.

പിന്നീട്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഫോറസ്റ്റ് എലിഫെന്റ് വിഭാഗം ഐ.ജി, എല്ലാ സംസ്ഥാനങ്ങളിലും തോട്ടി ഉപയോഗിക്കുന്നതു നിരോധിക്കണമെന്നു നിർദ്ദേശിച്ചു. ഇത് ഉൾക്കൊണ്ടാണു സംസ്ഥാനത്തു തോട്ടി ഉപയോഗിച്ചുള്ള ആനനിയന്ത്രണം നിരോധിക്കാൻ വനം വകുപ്പ് തയാറായത്.

ആനയെ നിയന്ത്രിക്കുന്നതിന് പണ്ടുകാലം മുതൽ ഇരുമ്പുതോട്ടിയാണ് ഉപയോഗിക്കുന്നത്. ആനയുടെ തൊലിപ്പുറത്ത് ഇത് കുത്തുന്നതുമൂലം ശരീരത്ത് പലപ്പോഴും മാരകമായ വൃണങ്ങളുണ്ടാകുന്നു. യഥാസമയം ചികിത്സ നൽകാതെ ആനയെ ഉപയോഗിച്ച് കൂപ്പിലും മറ്റും പണിയെടുപ്പിക്കുകയാണു പതിവ്. ഇക്കാര്യത്തിൽ ആന ഉടമകൾ, പാപ്പാന്മാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർക്ക് ബോധവത്കരണം നൽകണമെന്നു ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഉത്തരവിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, വടികൊണ്ടുമാത്രം ആനകളെ നിയന്ത്രിക്കാൻ കഴിയില്ലെന്നാണു പാപ്പാന്മാർ പറയുന്നത്.
വിരണ്ട ആനയെ അടിച്ചാൽ അതു കൂടുതൽ ആക്രമണകാരിയാകും. തോട്ടിപ്രയോഗം കൊണ്ടു മാത്രമേ ഈ അവസരത്തിൽ നിയന്തിക്കാനാകൂ എന്നാണ് പാപ്പാന്മാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP