Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസിന്റെ വനിതാമെമ്പറുമായി നടത്തിയ അശ്ലീല സംഭാഷണം പുറത്തായതോടെ പുലിവാല് പിടിച്ചു; അവസാനം പ്രസിഡന്റ് സ്ഥാനം രാജിവെച്ച സിപിഎം നേതാവ് സത്യന് പകരം നന്നംമുക്കിൽ ഇനി പുതിയ പ്രസിഡന്റ്; കെവി അബ്ദുൽകരീമിനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു

കോൺഗ്രസിന്റെ വനിതാമെമ്പറുമായി നടത്തിയ അശ്ലീല സംഭാഷണം പുറത്തായതോടെ പുലിവാല് പിടിച്ചു; അവസാനം പ്രസിഡന്റ് സ്ഥാനം രാജിവെച്ച സിപിഎം നേതാവ് സത്യന് പകരം നന്നംമുക്കിൽ ഇനി പുതിയ പ്രസിഡന്റ്; കെവി അബ്ദുൽകരീമിനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു

ജംഷാദ് മലപ്പുറം

\മലപ്പുറം: കോൺഗ്രസിന്റെ വനിതാമെമ്പറുമായി നടത്തിയ അശ്ലീല ഫോൺ സംഭാഷണവും തുടർന്നുണ്ടായ വിവാദത്തെയും തുടർന്ന് പ്രസിഡന്റ് സ്ഥാനം നഷ്ടമായ സിപിഎം നേതാവ് സത്യന് പകരം നന്നംമുക്ക് പഞ്ചായത്തിൽ പുതിയ പ്രസിഡന്റായി കെവി അബ്ദുൽകരീമിനെ തെരഞ്ഞെടുത്തു. പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടയിലാണ് നന്നംമുക്ക് പഞ്ചായത്തിലേക്കുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. ബുധനാഴ്ച രാവിലെ 11 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ ചേലക്കടവ് വാർഡിൽ നിന്ന് വിജയിച്ച സിപിഎമ്മിലെ കെ.വി.അബ്ദുൾ കരീമിനെയാണ് പുതിയ പ്രസിഡണ്ടായി തെരെഞ്ഞെടുത്തത്.

ചങ്ങരംകുളം എകെജി മന്ദിരത്തിൽ ചേർന്ന സി പിഐ എം യോഗത്തിൽ അബ്ദുൽ കരീമിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന സിപിഎമ്മിലെ സത്യൻ കോൺഗ്രസ്സ് പഞ്ചായത്ത് വനിതാ അംഗവുമായി നടത്തിയ അശ്ലീല ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ളിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ഇത് വിവാദമാവുകയും ചെയ്തതോടെ സത്യൻ രാജി വെച്ച് ഒഴിയുകയായിരുന്നു. പ്രസിഡണ്ട് സ്ഥാനം രാജി വെച്ച സത്യൻ പഞ്ചായത്ത് അംഗത്വം കൂടി രാജി വെച്ച് ഒഴിയണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ പ്രതിഷേധ മാർച്ച് നടക്കുന്നതിനിടെയാണ് പ്രസിഡണ്ട് തിരഞെടുപ്പ് നടന്നത്. കഴിഞ്ഞ ദിവസം നന്നംമുക്ക് ഗ്രാമപഞ്ചായത്തിലേക്ക് യുഡിവൈഎഫ് നടത്തിയ മാർച്ചിനിടെ ടി.സത്യൻ ഡിവൈഎഫ്ഐ പ്രവർത്തകർക്കൊപ്പം പഞ്ചായത്തിലേക്ക് എത്തിയത് സംഘർഷത്തിന് കാരണമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങളുടെയും സഘർഷങ്ങളുടെയും അടിസ്ഥാനത്തിൽ വലിയ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് പതിനൊന്ന്, യുഡിഎഫ് അഞ്ച്, ബിജെപി ഒന്ന് എന്നിങ്ങനെയാണ് നന്നംമുക്ക് പഞ്ചായത്തിലെ കക്ഷിനില.

പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് നടന്നത് വൻ പൊലീസ് വലയത്തിലാണ്. കഴിഞ്ഞ ദിവസം യുഡിവൈഎഫ് മാർച്ചിനിടെയുണ്ടായ സംഘർഷവും,പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് പഞ്ചായത്തിലേക്ക് നടത്തിയബഹുജന മാർച്ചും കണക്കിലെടുത്താണ് പഞ്ചായത്തിന്റെ ചരിത്രത്തിലില്ലാത്ത പൊലീസ് വലയത്തിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ പുതിയ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ ഒമ്പത് മണിക്ക് മുമ്പ് തന്നെ ഭരണ സമിതിയിലെ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ടി സത്യൻ അടക്കമുള്ള അംഗങ്ങൾ പഞ്ചായത്തിലെ മീറ്റിങ്ങ് ഹാളിലെത്തിയിരുന്നു.

യുഡിഎഫിന്റെ പ്രതിഷേധത്തെ പ്രതിരോധിക്കാനായി വിവിധസ്ഥലങ്ങളിൽ നിന്നായി നൂറ് കണക്കിന് ഡിവൈഎഫ്ഐ പ്രവർത്തകരും തടിച്ച് കൂടിയതോടെ പ്രദേശത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നു. പത്തര മണിയോടെ തരിയത്ത് നിന്ന് ആരംഭിച്ച യുഡിഎഫ് പ്രതിഷേധ പ്രകടനം പഞ്ചായത്ത്കവാടത്തിന് ഏറെ അകലെയായി പൊലീസ് തടഞ്ഞു. ഇതോടെ ഇരു വിഭാഗവും തമ്മിൽ പോർവിളികൾ തുർടന്നു.

പിന്നീട് യുഡിഎഫ് നേതാക്കൾ ഇടപെട്ട് പ്രകടനം അവസാനിപ്പിച്ച് പിരിഞ്ഞ് പോവുകയായിരുന്നു. വലിയ തോതിൽ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തത് മൂലം വലിയ സംഘർഷം ഒഴിവായി. തിരൂർ, പൊന്നാനി, ചങ്ങരംകുളം സ്റ്റേഷനുകളിലെ സിഐ മാരുടെയും എസ് ഐമാരുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പഞ്ചായത്തിന് സുരക്ഷ വലയം തീർത്തത്.കൂടാതെ മലപ്പുറത്ത് നിന്നെത്തിയ ആർആർഎഫ് യൂണിറ്റും സ്ഥലത്ത് സുരക്ഷക്കായി ക്യാമ്പ് ചെയ്തിരുന്നു.

വനിതാ പഞ്ചായത്തംഗം ഉൾപ്പെട്ട ഫോൺ വിവാദത്തെത്തുടർന്ന് നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് സത്യൻ സ്വമേധയാ രാജിവെക്കുകയായിരുന്നു. സിപിഎം ജില്ലാകമ്മിറ്റിയംഗം കൂടിയാണ് രാജിവച്ച ടി. സത്യൻ. ഫോൺ വിവാദത്തിലുൾപ്പെട്ട പഞ്ചായത്ത് വനിതാ അംഗത്തെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി യുഡിഎഫും അറിയിച്ചിരുന്നു. വിവാദമായ ഫോൺസംഭാഷണം സംസാരിക്കുന്നവർ തമ്മിലെ അടുപ്പം വ്യക്തമാക്കുന്നതുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ സംഭാഷണം സത്യന്റേതാണെന്ന് വ്യക്തമാകാൻ ഫോറൻസിക് പരിശോധന നടത്താനും നടപടി സ്വീകരിച്ചിരുന്നു.

ഫോൺ സംഭാഷണത്തിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെയാണ്: ഞാന് ഇപ്പോൾ വേറൊരാളുമായി ഇഷ്ടത്തിലാണ്. ഇഷ്ടത്തിലാണെങ്കിൽ എനിക്ക് താങ്കളെക്കാൾ ഇഷ്ടം... ആണ്. ആ ഇഷ്ടം എനിക്ക് ഒരുപാട് സന്തോഷം പ്രധാനം ചെയ്യുന്നു. ഒരു ശതമാനം ശല്യപ്പെടുത്തില്ല. അതെല്ലാം കഴിഞ്ഞ് തിരിച്ചു വരുമ്പോഴും ഞാൻ കാത്ത് നിൽക്കും. താങ്കൾ അവർക്ക് കൊടുത്തതല്ല. താങ്കൾ എനിക്ക് തന്നതാണ്. നിന്നെക്കാൾ എനിക്ക് വേറൊരാളോട് ഇഷ്ടം ഇല്ല എന്നും പ്രചരിക്കുന്ന ഓഡിയോയിൽ പറയുന്നു. പോടീ പന്നീ... നിന്റെ പണി നോക്കടീ...നിന്നെ ബോധിപ്പിക്കാൻ വേണ്ടി നിന്നെ പ്രേമിക്കേണ്ട ആവശ്യം എനിക്കില്ല... തമാശക്ക് പോലും നീ ഈ വർത്തമാനം പറയേണ്ടെന്നെല്ലാം പ്രചരിക്കുന്ന ഓഡിയോയിലുണ്ട്.

നിന്നോട് ഇഷ്ടമില്ലെങ്കിൽ ആ ഇഷ്ടമില്ലായ്മ പറയാൻ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. അതിന് മുമ്പ് അങ്ങനെ പറയിക്കാൻ നീ ശ്രമിക്കേണ്ടെന്നും പ്രചരിക്കുന്ന ഓഡിയോയിലെ പുരുഷ ശബ്ദം പറയുന്നു. ചോദ്യം ചോദിക്കുമ്പോൾ പ്രഷർ കൂടുന്ന് ശരിയല്ല.... എന്താ മിണ്ടാട്ടം പോയോ... ഇപ്പോൾ എന്നോട് മാത്രമേ ഇഷ്ടമുള്ളൂ അല്ല എന്നാണ് സ്ത്രീയുടെ ചോദ്യം. ജീവിതത്തിൽ അങ്ങനെയേ ഉണ്ടാകൂ.. എന്റെ ജീവിതത്തിന് അകത്ത് ഇഷ്ടവും സംതൃപ്തിയും എല്ലാം അടിവരയിട്ട് പറയാമെന്നും വിശദീകരിക്കുന്നു. ചാറ്റിങ് മതിയാക്കൂ.. എല്ലാം എനിക്ക് അറിയാമെന്ന പ്രകോപനമാണ് സ്ത്രീ ശബ്ദം തിരിച്ചു നടത്തുന്നത്.-ഇങ്ങനെ പുരോഗമിക്കുന്ന ഫോൺ സംഭാഷണമാണ് സത്യന് വിനയാകുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം രാത്രി സത്യൻ കോൺഗ്രസ് വനിതാ പഞ്ചായത്തംഗവുമായി നടത്തിയ 45 മിനിറ്റിലധികം നീണ്ടുനിൽക്കുന്ന ഫോൺ സംഭാഷണമാണ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇവർ തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്നതായിരുന്നു സംഭാഷണം. ഇതു വിവാദമായതോടെ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. മൂന്നരവർഷം മുമ്പാണ് ടി. സത്യൻ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റത്.

ടി. സത്യനെക്കുറിച്ച് ഉയർന്ന ആക്ഷേപങ്ങളിൽ കഴമ്പുണ്ടോയെന്ന് പാർട്ടി അടിയന്തരമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് സിപിഎം എടപ്പാൾ ഏരിയാകമ്മിറ്റി അറിയിച്ചിരുന്നു. രാഷ്ട്രീയ ലക്ഷ്യംവെച്ച് തന്നെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സത്യൻ ഇതിനോട് പ്രതികരിച്ചത്. പലപ്പോഴായി സംസാരിച്ചത് വെട്ടിയൊട്ടിച്ചതുപോലെ ഉപയോഗപ്പെടുത്തുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഈ ആരോപണങ്ങളും പ്രചാരണങ്ങളും നിഷേധിക്കുന്നുവെന്നുമാണ് സത്യൻപറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP