Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആയിരം കോടി മുതൽ മുടക്കിൽ ഇടുക്കിയിൽ പുതിയ ഭൂഗർഭ നിലയം; രൂപരേഖ പുറത്ത് വിട്ട് കെഎസ്ഇബി

ആയിരം കോടി മുതൽ മുടക്കിൽ ഇടുക്കിയിൽ പുതിയ ഭൂഗർഭ നിലയം; രൂപരേഖ പുറത്ത് വിട്ട് കെഎസ്ഇബി

സ്വന്തം ലേഖകൻ

മൂലമറ്റം: ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി ആയിരം കോടി മുതൽ മുടക്കിൽ ഇടുക്കിയിൽ രണ്ടാമതൊരു ഭൂഗർഭ നിലയം കൂടി വരുന്നു. നിലവിലെ ഭൂഗർഭ നിലയത്തിൽ നിന്ന് 500 മീറ്റർ മാത്രം അകലെയാണ് പുതിയ നിലയം. പുതിയ നിലയത്തിന്റെ രൂപരേഖ കെഎസ്ഇബി പുറത്തുവിട്ടു. 130 മെഗാവാട്ട് ശേഷിയുള്ള 6 ജനറേറ്ററുകൾ പുതിയ നിലയത്തിലും സ്ഥാപിക്കും.

വിശദമായ രൂപരേഖ തയാറാക്കുന്ന ചുമതല കേന്ദ്ര സർക്കാർ സ്ഥാപനമായ വാപ്കോസിനാണ്. 18 മാസത്തിനുള്ളിൽ ഇതു സമർപ്പിക്കും. കുളമാവ് ഡാമിനുള്ളിൽ പുതിയ ഇൻടേക്ക് സ്ഥാപിച്ച് ഇവിടെ നിന്നെത്തുന്ന വെള്ളം പെൻസ്റ്റോക്കുവഴി പുതിയ നിലയത്തിലെത്തിക്കുന്ന രീതിയിലാണ് ആദ്യ പഠനറിപ്പോർട്ട്. പുതിയ നിലയം സ്ഥാപിച്ചാൽ 5 വർഷത്തിനുള്ളിൽ മുടക്കുമുതൽ തിരിച്ചു കിട്ടുമെന്നാണ് ബോർഡിന്റെ കണക്കുകൂട്ടൽ.

2 നിലയങ്ങളിലും പകൽ ഉൽപാദനം കുറച്ച് വൈദ്യുതി ഏറ്റവും ആവശ്യമായ പീക് ലോഡ് സമയത്ത് കൂടുതൽ ഉൽപാദിപ്പിക്കാനാണ് ലക്ഷ്യം. വൈകിട്ട് 5 മുതൽ 10 വരെയാണ് പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിക്ക് കൂടുതൽ പണം നൽകേണ്ടത്. പുതിയ നിലയം വരുന്നതോടെ വൈകിട്ട് ഇടുക്കി പദ്ധതിയിലെ 12 ജനറേറ്ററുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനാകും. പുതിയ നിലയം സ്ഥാപിച്ചാൽ വർഷം 500 കോടി രൂപയുടെ ലാഭം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP