Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വന്തക്കാരെ ഉൾപ്പെടുത്തി സർക്കാർ നൽകിയ പട്ടിക ഗവർണർ തള്ളിയതോടെ പുതിയ പട്ടിക സമർപ്പിച്ചു; പട്ടിക എംജി സർവകലാശാല മുൻ വിസി ഡോ.സാബു തോമസിന്റെ പേര് ഒഴിവാക്കി; മലയാള സർവകലാശാല വിസി നിയമനത്തിനും പട്ടിക നൽകി

സ്വന്തക്കാരെ ഉൾപ്പെടുത്തി സർക്കാർ നൽകിയ പട്ടിക ഗവർണർ തള്ളിയതോടെ പുതിയ പട്ടിക സമർപ്പിച്ചു; പട്ടിക എംജി സർവകലാശാല മുൻ വിസി ഡോ.സാബു തോമസിന്റെ പേര് ഒഴിവാക്കി; മലയാള സർവകലാശാല വിസി നിയമനത്തിനും പട്ടിക നൽകി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എംജി സർവ്വകലാശാലയിൽ താത്കാലിക വൈസ് ചാൻസലർ ആയി നിയമിക്കുന്നതിന് മുൻ വിസിയെ ഉൾപ്പെടുത്തി കേരളസർക്കാർ നൽകിയ 3 അംഗ പാനൽ ഗവർണർ തള്ളിയിരുന്നു. മലയാള സർവകലാശാലാ വിസിയുടെ ചുമതല നൽകാൻ ഒരു പ്രൊഫസറുടെ മാത്രം പേര് നൽകിയതും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ഇതോടെ, എംജി സർവകലാശാല വൈസ് ചാൻസലർ പദവിയിലേക്ക് സ്ഥാനമൊഴിഞ്ഞ വിസി ഡോ. സാബു തോമസിന്റെ പേര് ഒഴിവാക്കി ഗവർണർക്ക് സർക്കാർ പുതിയ പട്ടിക നൽകി. മലയാളം സർവകലാശാല വിസി നിയമനത്തിനും പട്ടിക നൽകിയതായി മന്ത്രി ആർ.ബിന്ദു പറഞ്ഞു.

ഡോ. സാബു തോമസിനെ നിയമിക്കാനാണ് സർക്കാർ താൽപര്യപ്പെട്ടതെന്നു മന്ത്രി പറഞ്ഞു. വിരമിച്ച വിസി സാബു തോമസിനു പുനർനിയമനം നൽകണമെന്ന് ഗവർണറോട് സർക്കാർ ആവശ്യപ്പെട്ടെങ്കിലും തീരുമാനം അംഗീകരിക്കാൻ വിസമ്മതിച്ച ഗവർണർ പാനൽ ആവശ്യപ്പെട്ടു. വിരമിച്ച വിസി ഉൾപ്പെടെ സർക്കാരിനു താൽപര്യമുള്ള താരതമ്യേന ജൂനിയർ ആയിട്ടുള്ള പ്രൊഫസർമാരുടെ പാനൽ ഗവർണർ അംഗീകരിക്കാൻ തയാറായില്ല.

കഴിഞ്ഞ ശനിയാഴ്ച മുതൽ എംജിയിലും മലയാള സർവകലാശാലയിലും വിസി ഇല്ല. വിസി സ്ഥാനത്ത് പകരക്കാരൻ പോലും ഇല്ലാത്തത് ആദ്യമാണ്. മലയാള സർവകലാശാലയുടെ ചുമതല എംജി വിസിക്ക് ആയിരുന്നതിനാൽ അവിടെയും നാഥനില്ലാത്ത അവസ്ഥ ആണ്. എംജിയിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഒപ്പിടാൻ ആളില്ലാത്തിനാൽ വിദ്യാർത്ഥികളും വലയുകയാണ്. അതേസമയം സംസ്ഥാനത്തെ ഒൻപത് സർവകലാശാലകളിൽ നിലവിൽ വിസിമാരില്ല.

ഗവർണറുടെ കാലാവധി അവസാനിക്കുന്നതുവരെ സ്ഥിരം വിസിയെ നിയമിക്കുന്നതിനുള്ള സേർച്ച് കമ്മിറ്റി രൂപീകരണം സർക്കാർ നിർദ്ദേശപ്രകാരം തടഞ്ഞിരിക്കുന്നതിൽ ഗവർണർ അസന്തുഷ്ടനാണ് എന്നറിയുന്നു. എംജി വിസി നിയമനം നീട്ടുന്നതും അതിന്റെ തുടർച്ചയാണ്. കേരള സർവകലാശാലയിൽ സേർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള കോടതിയുടെ ഉത്തരവ് അംഗീകരിക്കാനോ യൂണിവേഴ്‌സിറ്റി പ്രതിനിധിയെ സേർച്ച് കമ്മിറ്റികയിലേക്ക് നിർദ്ദേശിക്കാനോ സിപിഎം നേതൃത്വം തയാറാവുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP