Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

കോടതി സമുച്ചയത്തിനായി വിട്ടുനൽകിയ ഒന്നരയേക്കറിന്റെ പകുതി തിരികെ വേണമെന്ന് തിരുവല്ല നഗരസഭ; പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയതോടെ 24 കോടി രൂപയുടെ പദ്ധതി അനിശ്ചിതത്വത്തിൽ

കോടതി സമുച്ചയത്തിനായി വിട്ടുനൽകിയ ഒന്നരയേക്കറിന്റെ പകുതി തിരികെ വേണമെന്ന് തിരുവല്ല നഗരസഭ; പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയതോടെ 24 കോടി രൂപയുടെ പദ്ധതി അനിശ്ചിതത്വത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: വിട്ടുനൽകിയ ഭൂമിയുടെ പകുതി വേണമെന്ന് നഗരസഭ നിലപാടെടുത്തതോടെ തിരുല്ലയിലെ കോടതി സമുച്ചയത്തിന്റെ നിർമ്മാണം അനിശ്ചിതത്വത്തിൽ. കോടതി സമുച്ചയത്തിനായി തിരുവല്ല നഗരസഭ നൽകിയ ഒന്നര ഏക്കർ ഭൂമിയുടെ പകുതി ഭാഗം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് നഗരസഭ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയിരിക്കുകയാണ്.

തിരുവല്ല തിരുമൂലപുരത്ത് നഗരസഭയുടെ കൈവശമുണ്ടായിരുന്ന മൂന്നേക്കർ സ്ഥലത്തിന്റെ പകുതി ഭാഗമാണ് കോടതി സമുച്ചയത്തിനായി വിട്ടുനൽകിയത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് കൈമാറിയ ഭൂമിയിൽ 24 കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തത്. എട്ടുനിലകളുള്ള കോടതി സമുച്ചയമാണ് പദ്ധതിയിൽ ഉള്ളത്. ഇതനുസരിച്ച് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി നിർമ്മാണം തുടങ്ങി. അപ്പോഴാണ് വിട്ടുനൽകിയ ഒന്നരയേക്കർ ഭൂമിയിൽ പകുതി തിരികെ വേണമെന്ന ആവശ്യവുമായി നഗരസഭ രംഗത്തെത്തിയത്. നഗരസഭ കൗൺസിൽ ചേർന്ന് തീരുമാനമെടുത്ത് ഭൂമി തിരികെ വേണമെന്ന് കാണിച്ച് പൊതുമരാമത്ത് വകുപ്പിന് കത്തും നൽകി.

2009 ലാണ് പദ്ധതിക്കായി ഒന്നര ഏക്കർ ഭൂമി നഗരസഭ കൈമാറിയത്. എന്നാൽ ഒമ്പത് വർഷത്തോളം ഇവിടെ തുടർ പ്രവർത്തികളൊന്നും നടന്നിരുന്നില്ല. പിന്നീട് പില്ലറുകൾ സ്ഥാപിക്കാൻ പൈലിങ് ജോലികൾ ആരംഭിച്ചിരുന്നു. ഇതിനിടെ വാട്ടർ അഥോറിറ്റിക്കും ഇവിടെ സ്ഥലം വിട്ടു നൽകി. ഇതും നഗരസഭ തന്നെയാണ് നൽകിയത്. ഈ സാഹചര്യത്തിലാണ് പാതി ഭൂമി തിരികെ ചോദിച്ചതെന്ന് തിരുവല്ല നഗരസഭ ചെയർമാൻ ചെറിയാൻ പോളചിറക്കൽ പറഞ്ഞു. നഗരസഭയുടെ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം ആരംഭിച്ച പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP