Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടും സംസ്ഥാനത്ത് വീണ്ടും മുത്തലാഖ് ; 23 കാരിയെ യുവാവ് മൊഴി ചൊല്ലാൻ ശ്രമിച്ചത് വെള്ളക്കടലാസിൽ മുത്തലാഖ് എഴുതി നൽകിക്കൊണ്ട്; ആദ്യ വിവാഹത്തിൽ 40 പവനും വീടും സ്വന്തമാക്കിയ ശേഷം രണ്ടാം വിവാഹത്തിന് ഭർത്താവ് ശ്രമിക്കുന്നുവെന്നും യുവതി

ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടും സംസ്ഥാനത്ത് വീണ്ടും മുത്തലാഖ് ; 23 കാരിയെ യുവാവ് മൊഴി ചൊല്ലാൻ ശ്രമിച്ചത് വെള്ളക്കടലാസിൽ മുത്തലാഖ് എഴുതി നൽകിക്കൊണ്ട്; ആദ്യ വിവാഹത്തിൽ 40 പവനും വീടും സ്വന്തമാക്കിയ ശേഷം രണ്ടാം വിവാഹത്തിന് ഭർത്താവ് ശ്രമിക്കുന്നുവെന്നും യുവതി

മറുനാടൻ ഡെസ്‌ക്‌

പയ്യന്നൂർ: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോതി പറഞ്ഞിട്ടും മുത്തലാഖ് സംബന്ധിച്ച് സംസ്ഥാനത്ത് വീണ്ടും പരാതി. വെള്ളക്കടലാസിൽ മുത്തലാഖ് എഴുതി നൽകി തന്നെ ഭർത്താവ് ഉപേക്ഷിക്കാൻ ശ്രമിച്ചെന്ന് 23കാരിയായ യുവതിയാണ് പരാതി നൽകിയത്. പയ്യന്നൂർ കോടതി യുവതി പരാതി സമർപ്പിച്ചതിന് പിന്നാലെ കേസെടുത്തിട്ടുണ്ട്. അഞ്ചു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹമെന്നും നാലു വയസ് പ്രായമുള്ള ഒരു കുഞ്ഞുണ്ടെന്നും യുവതി പറഞ്ഞു.ഈ മാസം 13നാണ് യുവതിയുടെ ഭർത്താവ് വെള്ളക്കടലാസിൽ മുത്തലാഖ് എഴുതി നൽകിയ ശേഷം യുവതിയെ ഉപേക്ഷിച്ചത്.

ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് മുത്തലാഖ് നടത്തിയതെന്നും പരാതിയിൽ പറയുന്നു. 22ാം തീയതിയായിരുന്നു ഇയാളുടെ അടുത്ത വിവാഹം. വിവാഹത്തിന് സ്ത്രീധനമായി 40 പവൻ സ്വർണവും 15 സെന്റ് വീടും സ്ഥലവും ഇയാൾ സ്വന്തമാക്കിയെന്നും യുവതി പരാതിയിൽ പറയുന്നു. പരാതിയുമായി മുന്നോട്ട് പോയപ്പോൾ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ജില്ലാ പൊലീസ് കമ്മീഷണർക്കും വനിതാ കമ്മീഷനും യുവതി പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP