Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജയിലിലുള്ള പ്രതിയുടെ നിർദേശാനുസരണം ഷഹനാസ് മെയിൽ അയച്ചു; വിദേശത്ത് നിന്ന് ഫണ്ടും സ്‌ഫോടനങ്ങളും ലക്ഷ്യമിട്ടു; തടിയന്റവിട നസീറിനെതിരെ പുതിയ കേസ്

ജയിലിലുള്ള പ്രതിയുടെ നിർദേശാനുസരണം ഷഹനാസ് മെയിൽ അയച്ചു; വിദേശത്ത് നിന്ന് ഫണ്ടും സ്‌ഫോടനങ്ങളും ലക്ഷ്യമിട്ടു; തടിയന്റവിട നസീറിനെതിരെ പുതിയ കേസ്

കൊച്ചി: വിദേശ തീവ്രവാദ ബന്ധം ആരോപിച്ച് ബംഗലുരു സ്‌ഫോടനക്കേസ് പ്രതി തടിയന്റ വിട നസീർ, ഷഹനാസ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പലപ്പോഴായി വിദേശ രാജ്യങ്ങളിലേക്ക് ഷഹനാസ് ഇമെയിലുകൾ അയച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തീവ്രവാദ ബന്ധം വ്യക്തമായതിന്റെ പശ്ചാത്തലത്തിൽ കേസ് എൻഐഎയ്ക്ക് കൈമാറും.

തടിയന്റവിട നസീറും മുഖ്യസഹായി പി.എ. ഷഹനാസും തീവ്രവാദ ആക്രമണത്തിനു പദ്ധതിയിട്ടെന്നു പൊലീസ്. ഷഹനാസിന്റെ രഹസ്യകത്തുകൾ പരിശോധിച്ചപ്പോഴാണു പൊലീസിന് ഇക്കാര്യം വ്യക്തമായത്. വിദേശത്തുള്ളവരും ഗൂഢാലോചനയിൽ പങ്കെടുത്തിരുന്നതായി പൊലീസ് സംശയിക്കുന്നു. ഷഹനാസിൽനിന്നു പിടികൂടിയ കത്തുകൾ, മൊബൈൽ ഫോണുകൾ, ഉപയോഗിച്ചിരുന്ന ഇ-മെയിലുകൾ തുടങ്ങിയവ സൈബർസെൽ പരിശോധിച്ചിരുന്നു. ഇതിൽനിന്നാണ് വിദേശബന്ധം തെളിഞ്ഞത്.

തീവ്രവാദ പ്രവർത്തനത്തിന് പണം സ്വരൂപിക്കുന്നതിന്, വിദേശ രാജ്യങ്ങളിലെ പലരുമായി ബന്ധപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിനായി ഉപയോഗിച്ച ഇ മെയിലുകൾ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഉപയോഗിച്ചതായി പൊലീസ് പറയുന്നു. കഴിഞ്ഞ നവംബറിലാണു തടിയന്റവിട നസീറിന്റെ സഹായി എന്നു വിശേഷിപ്പിക്കപ്പെടുന്ന പെരുമ്പാവൂർ അല്ലപ്ര സ്വദേശി ഷഹനാസിനെ എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നു നോർത്ത് പൊലീസ് പിടികൂടുന്നത്. എട്ടു കത്തുകളും നസീറിനു കൈമാറാനായി കൊണ്ടുവന്ന 8,000 രൂപയും മൂന്നു മൊബൈൽ ഫോണുകളും രണ്ടു സിം കാർഡുകളും ഷഹനാസിൽനിന്നു പിടിച്ചെടുത്തിരുന്നു.

ബംഗളൂരു സ്‌ഫോടനക്കേസിൽ അഭിഭാഷകരുടെ പക്കൽനിന്നു സാക്ഷികളുടെ വിവരങ്ങൾ ശേഖരിച്ച് തടിയന്റവിട നസീർ നിർദേശിക്കുന്നവർക്കു കൈമാറിയതായി ഷഹനാസ് സമ്മതിച്ചിരുന്നു. കേസിൽ വിചാരണ നേരിടുന്ന മറ്റൊരു പ്രതിയുടെ മകനുമൊത്താണു പലവട്ടം നസീറിനെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ സന്ദർശിച്ചതെന്നും ഷഹനാസ് നേരത്തെ മൊഴി നൽകിയിരുന്നു. ബോംബ് സ്‌ഫോടന കേസിൽ കർണാടക പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന നസീറിന് പുറത്ത് നിന്ന് സഹായങ്ങൾ നൽകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഷഹനാസിനെ കേരള പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.

നസീർ കൈമാറിയ കത്തുകൾ ഇയാൾ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. ഷഹനാസ് വഴിയാണ് കേസിലെ സാക്ഷികളെ നസീർ സ്വാധീനിച്ചിരുന്നത്. കോടതിയിൽ നസീറിനെ ഹാജരാക്കുന്ന സമയത്താണ് ഷഹനാസ് സംസാരിച്ചിരുന്നത്. നസീറിന് പുറംലോകവുമായി ബന്ധപ്പെടാനുള്ള സന്ദേശ വാഹകനായാണ് ഷഹനാസ് പ്രവർത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP