Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

കോവിഡ് ബാധിതയായ പത്തനംതിട്ട സ്വദേശിനിയുടെ നവജാതശിശുവിന് വൈറസ് ബാധയില്ല; സൗദി അറേബ്യയിൽ നിന്നെത്തിയ ഇലന്തൂർ ഇടപ്പരിയാരം സ്വദേശിനിയുടെ ഇരട്ടക്കുട്ടികളുടെ പരിശോധനാ ഫലവും നെഗറ്റീവ്

കോവിഡ് ബാധിതയായ പത്തനംതിട്ട സ്വദേശിനിയുടെ നവജാതശിശുവിന് വൈറസ് ബാധയില്ല; സൗദി അറേബ്യയിൽ നിന്നെത്തിയ ഇലന്തൂർ ഇടപ്പരിയാരം സ്വദേശിനിയുടെ ഇരട്ടക്കുട്ടികളുടെ പരിശോധനാ ഫലവും നെഗറ്റീവ്

സ്വന്തം ലേഖകൻ

പത്തനംതിട്ട: കോവിഡ് ബാധിതയായ പത്തനംതിട്ട സ്വദേശിനിയുടെ നവജാതശിശുവിന്റെ പരിശോധനാ ഫലം നെഗറ്റീവ്. കടപ്ര സ്വദേശിനിയായ യുവതി (26) കഴിഞ്ഞ 9ന് ആണ് കുവൈത്തിൽ നിന്നു നാട്ടിലെത്തിയത്. പനി ബാധിച്ചതിനെ തുടർന്നു നടന്ന ആദ്യ പരിശോധനാ ഫലം പോസിറ്റീവായതോടെ 13ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടാമത്തെ പരിശോധനാഫലവും പോസിറ്റീവായതോടെ 14ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. തുടർന്നു കുഞ്ഞിനു നടത്തിയ പരിശോധനാഫലമാണു നെഗറ്റീവായത്.

സൗദി അറേബ്യയിൽ നിന്നെത്തിയ ഇലന്തൂർ ഇടപ്പരിയാരം സ്വദേശിനിയുടെയും ഇവർ ജന്മംനൽകിയ ഇരട്ടക്കുട്ടികളുടെയും പരിശോധനാ ഫലവും നെഗറ്റീവ് ആയതും ആശ്വാസമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP