Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രസവിച്ച് അഞ്ചു മണിക്കൂർ മാത്രം പ്രായമായ പെൺകുഞ്ഞ് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ; ഓട്ടോയുടെ പിൻസീറ്റിൽ അവശനിലയിൽ കുഞ്ഞിനെ കണ്ടെത്തിയത് ആലുവയിൽ

പ്രസവിച്ച് അഞ്ചു മണിക്കൂർ മാത്രം പ്രായമായ പെൺകുഞ്ഞ് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ; ഓട്ടോയുടെ പിൻസീറ്റിൽ അവശനിലയിൽ കുഞ്ഞിനെ കണ്ടെത്തിയത് ആലുവയിൽ

ആലുവ: പ്രസവിച്ച് അഞ്ചു മണിക്കൂർ മാത്രം പ്രായമായ പെൺകുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എടത്തല അൽ അമീൻ നഗറിനു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇന്നു രാവിലെ ആറോടെ പ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാരിൽ ചിലർ കുഞ്ഞിന്റെ കരച്ചിൽ കേട്ട് തെരച്ചിൽ നടത്തിയപ്പോഴാണ് ഓട്ടോയുടെ പിൻസീറ്റിൽ അവശനിലയിൽ കുഞ്ഞിനെ കണ്ടത്.

വിവരമറിഞ്ഞെത്തിയ എടത്തല പൊലീസ് കുഞ്ഞിനെ കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചു. രണ്ടര കിലോ ഗ്രാം തൂക്കമുള്ള കുഞ്ഞിന്റെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തിട്ടുണ്ട്. എടത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്‌ഐ നോബിൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP