Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ച് മണിക്കൂർ കൊണ്ട് കുഞ്ഞിനെ പെരിന്തൽ മണ്ണയിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ചു; മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ശ്രീചിത്രയിൽ പ്രവേശിപ്പിച്ചു; ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് നവജാത ശിശുവിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്

അഞ്ച് മണിക്കൂർ കൊണ്ട് കുഞ്ഞിനെ പെരിന്തൽ മണ്ണയിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ചു; മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ശ്രീചിത്രയിൽ പ്രവേശിപ്പിച്ചു; ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് നവജാത ശിശുവിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്

മറുനാടൻ ഡെസ്‌ക്‌

പെരിന്തൽമണ്ണ: അൽ ശിഫ ആശുപത്രിയിൽ നിന്നും 3 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്രയിൽ എത്തിച്ചു. കേവലം അഞ്ച് മണിക്കൂർ മാത്രം എടുത്താണ് കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചത്. ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയുടെ ഭാഗമായുള്ള ആംബുലൻസിലാണ് കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത്.

മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശിയായ കളത്തിൽ നജാദ് - ഇർഫാന ദമ്പതികളുടേതാണ് കുഞ്ഞ്. സമാനമായ രീതിയിൽ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി ഇന്നലെയാണ് ഹൃദയ ശസ്ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലൻസ് പറന്നത്. എന്നാൽ ആരോഗ്യമന്ത്രി ഇടപെട്ട് ചികിത്സ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP