Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഴ്‌സുമാർ കൂട്ടത്തോടെ അവധി എടുത്താലും ആശുപത്രി മുതലാളിമാർക്ക് അതൊരു പ്രശ്‌നമേ അല്ല; മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തിൽ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌ക്കരിച്ച് നൽകാനാവില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകൾ: പിണറായി വിജയന്റെ ഉറപ്പിൽ സമരം പിൻവലിച്ച നഴ്‌സുമാർ വീണ്ടും ആശയക്കുഴപ്പത്തിൽ

നഴ്‌സുമാർ കൂട്ടത്തോടെ അവധി എടുത്താലും ആശുപത്രി മുതലാളിമാർക്ക് അതൊരു പ്രശ്‌നമേ അല്ല; മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തിൽ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌ക്കരിച്ച് നൽകാനാവില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകൾ: പിണറായി വിജയന്റെ ഉറപ്പിൽ സമരം പിൻവലിച്ച നഴ്‌സുമാർ വീണ്ടും ആശയക്കുഴപ്പത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മുന്നിലും മുട്ടു മടക്കില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ. മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തിൽ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ പരിഷ്‌കരിച്ച ശന്പളം നൽകാനാകില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകൾ അറിയിച്ചു. ഇക്കാര്യത്തിൽ നിയമനടപടികളിലേക്ക് നീങ്ങാനാണ് മാനേജ്‌മെന്റുകളുടെ തീരുമാനം.

മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ചൊവ്വാഴ്ച മുതൽ നിശ്ചയിച്ചിരുന്ന പണിമുടക്ക് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഉപേക്ഷിച്ചിരുന്നു. നഴ്‌സുമാരുടെ പരിഷ്‌കരിച്ച ശമ്പള വർധന സംബന്ധിച്ച ഉത്തരവ് മാർച്ച് 31നകം ഇറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം ഉപേക്ഷിച്ചത്.

നഴ്‌സുമാർ നടത്തുന്ന സമരത്തിന് ഹൈക്കോടതി വിലങ്ങിട്ടതോടെ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനാണ് നഴ്‌സുമാർ ഒരുങ്ങിയത്. ഇതിനിടെയാണ് വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടതും പരിഹാരം ഉണ്ടാക്കിയതും. പുതിയ ശമ്പള ഉത്തരവ് മുൻ കാല പ്രാബല്യത്തോടെ മാർച്ച് 31 ന് മുൻപ് ഇറക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി ജാസ്മിൻ ഷാ വ്യക്തമാക്കി.

അതേസമയം ചേർത്തല കെവി എം ആശുപത്രിയിലെ നഴ്സുമാർ സമരം തുടരുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഇവരെ വീണ്ടും പ്രതിസന്ധിയിലാക്കി ആശുപത്രി മാനേജ്‌മെന്റുകൾ വീണ്ടും രംഗത്തെത്തുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP