Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നെന്മാറ വേല കെങ്കേമമായതിന് പൊലീസ് പ്രത്യുപകാരം ചെയ്തത് ആടിനെ മൃഗബലി നൽകി; സിഐയും എസ്‌ഐയും അടക്കമുള്ളവർ ചടങ്ങിനെത്തി; പൊലീസ് സംഘം മടങ്ങിയത് ബലി നൽകിയ ആടിന്റെ മാംസം പാകം ചെയ്ത് ഭക്ഷിച്ച ശേഷം; രാജ്യത്ത് നിരോധിച്ച മൃഗബലി നിയമം കാറ്റിൽ പറത്തി നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി പാലക്കാട് എസ്‌പി

നെന്മാറ വേല കെങ്കേമമായതിന് പൊലീസ് പ്രത്യുപകാരം ചെയ്തത് ആടിനെ മൃഗബലി നൽകി; സിഐയും എസ്‌ഐയും അടക്കമുള്ളവർ ചടങ്ങിനെത്തി; പൊലീസ് സംഘം മടങ്ങിയത് ബലി നൽകിയ ആടിന്റെ മാംസം പാകം ചെയ്ത് ഭക്ഷിച്ച ശേഷം; രാജ്യത്ത് നിരോധിച്ച മൃഗബലി നിയമം കാറ്റിൽ പറത്തി നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി പാലക്കാട് എസ്‌പി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കേരളത്തിലെ പൊലീസ് സംവിധാനം ഇന്ത്യയിൽ ഏറ്റവും മികച്ചതാണെന്ന് നിസ്സംശയം പറയാൻ സാധിക്കും. എന്നാൽ, ഉത്തരേന്ത്യയെയും നാണിപ്പിക്കുന്ന വിധത്തിലാണ് അടുത്തിടെ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന സംഭവങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നത്. വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ യുവാവിനെ മർദ്ദിച്ചു കൊന്ന സംഭവത്തിൽ പൊലീസ് പ്രതിരോധത്തിലാണ്. പൊലീസിന്റെ നരബലി എന്ന് ആളുകൾ ആക്ഷേപം പറയുന്ന ഈ സംഭവത്തിന് പിന്നാലെ നെന്മാറയിൽ പൊലീസ് നടത്തിയ മൃഗബലിയും ഏറെ വിവാദങ്ങൾക്ക് ഇടയാക്കി.

രാജ്യത്ത് നിരോധിച്ച മൃഗബലിയാണ് പാലക്കാട്ടെ പൊലീസുകാരുടെ താൽപ്പര്യത്തിൽ പ്രത്യേകം നടത്തിയത്. പാലക്കാട് നെന്മാറ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് ക്ഷേത്രത്തിൽ ആടിനെ അറുത്ത് മൃഗബലി നടത്തിയത്. നെന്മാറ വേലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നേരാണം വണ്ണം നടന്നതിന്റെ പ്രത്യുപകാരമായിരുന്നു ഈ മൃഗബലി. വേല കുഴപ്പങ്ങളൊന്നും കൂടാതെ ഭംഗിമായി അവസാനിച്ചതിൽ ആഹ്ലാദം പൂണ്ട പൊലീസുകാരാണ് ഈ നീക്കത്തിന് പിന്നിൽ. പൊലീസുകാർ തന്നെയാണ് പൂജ നടത്തിയതെന്നും റിപ്പോർട്ടുണ്ട്.

വെള്ളിയാഴ്ച കൊല്ലങ്കോട് ചിങ്ങൻചിറ കറുപ്പസ്വാമി ക്ഷേത്രത്തിലാണ് പൊലീസുകാർ ആടിനെ കൊണ്ടുവന്ന് ബലി നൽകിയത്. മാതൃഭൂമി ന്യൂസ് ചാാനലാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. മൃഗബലി നടക്കുന്നതിനു മുൻപ് ചില പൊലീസുകാർ മഫ്തിയിൽ ഇവിടെ എത്തിയിരുന്നു. വൈകാതെ ആടിനെയും എത്തിച്ചു. സിഐയും എസ്‌ഐയും അടക്കമുള്ളവർ പൊലീസ് വാഹനത്തിലാണ് ക്ഷേത്രത്തിൽ എത്തിയത്. ബലി നടത്തിയ ശേഷം ക്ഷേത്രത്തിൽ പ്രാർത്ഥനയും നടത്തി. അറുത്ത ആടിനെ പാചകം ചെയ്ത് ഭക്ഷണവും കഴിച്ച ശേഷമാണ് പൊലീസ് സംഘം ഇവിടെനിന്ന് മടങ്ങിയത്.

വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലും ഈ ക്ഷേത്രത്തിൽ മൃഗബലി പതിവാണെന്നും നിരവധി പേർ ഇതിനായി ഇവിടെ വന്നുപോകാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. പൊലീസിന്റെ മൃഗബലി വിവാദമായതോടെ പാലക്കാട് എസ്‌പി അന്വേഷണത്തിന് ഉത്തരവിട്ടു. ആലത്തുർ, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പിമാർക്കാണ് അന്വേഷണ ചുമതല.

രാജ്യത്ത് നിരോധിച്ച മൃഗബലി നിയമം കാറ്റിൽ പറത്തി പൊലീസുകാർ തന്നെ നടത്തിയതാണ് ഏറെ വിവാദമായിരിക്കുന്നത്. നെന്മാറ വേല അനിഷ്ടസംഭവങ്ങളൊന്നുമില്ലാതെ നടന്നതിന്റെ വഴിപാടായിട്ടാണ് ആടിനെ ബലി നൽകി പൂജ നടത്തിയത്. എല്ലാ വർഷവും ഈ ക്ഷേത്രത്തിൽ പൊലീസുകാർ മൃഗബലി നടത്താറുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP