Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നൈബർഹുഡ് വാച്ച് സിസ്റ്റം സംസ്ഥാനത്താകെ നടപ്പാക്കും: മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് രോഗബാധ തടയുന്നതിന് ജനങ്ങൾ സ്വയം നിരീക്ഷണം നടത്തി ആവശ്യമായ നിയന്ത്രണങ്ങൾ സ്വയം ഏർപ്പെടുത്തുന്ന നൈബർഹുഡ് വാച്ച് സിസ്റ്റം ജനമൈത്രി പൊലീസിന്റെ സഹായത്തോടെ സംസ്ഥാനത്താകെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സമ്പർക്കവ്യാപന കേസുകൾ വർദ്ധിക്കുന്ന തിരുവനന്തപുരം റൂറൽ ജില്ലയിൽ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാമാർഗങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം പകരുന്നതിന് ദക്ഷിണമേഖല പൊലീസ് ഐജി ഹർഷിത അത്തല്ലൂരിക്കു പ്രത്യേക ചുമതല നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. മാസ്‌ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ മാർഗങ്ങൾ പ്രചരിപ്പിക്കാൻ ഐജി നേതൃത്വം നൽകും.

കാസർകോട്, കണ്ണൂർ, കോഴിക്കോട് റൂറൽ, കോഴിക്കോട് സിറ്റി, പാലക്കാട്, വയനാട്, തൃശൂർ സിറ്റി, എറണാകുളം റൂറൽ എന്നിവടങ്ങളിൽ സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോകോൾ തൃപ്തികരമായി നടപ്പിലാക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള എല്ലാ ജില്ലകളിലെയും പ്രവർത്തനം വിലയിരുത്താനും പുതിയ നിയന്ത്രണ രീതികൾക്ക് രൂപം നൽകാനുമായി ഐജിമാർ, ഡിഐജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്.

തീരദേശദേശത്ത് കോവിഡ് ബാധ പടരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വിവിധ വിഭാഗങ്ങളുടെ ഏകോപനത്തിനുമായി ഐജി എസ് ശ്രീജിത്തിനെ നിയോഗിച്ചു. കോസ്റ്റൽ പൊലീസ് അദ്ദേഹത്തെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP