Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അയൽവാസിയുടെ കുളിസീൻ പകർത്താൻ ശ്രമിക്കുന്നതിനിടെ മൊബൈലിലെ ഫ്‌ളാഷ് മിന്നി; വീട്ടുകാർ എത്തിയപ്പോഴേക്കും ഓടിപ്പോയെങ്കിലും പ്രതിയെ പിടിച്ച് പൊലീസ്

അയൽവാസിയുടെ കുളിസീൻ പകർത്താൻ ശ്രമിക്കുന്നതിനിടെ മൊബൈലിലെ ഫ്‌ളാഷ് മിന്നി; വീട്ടുകാർ എത്തിയപ്പോഴേക്കും ഓടിപ്പോയെങ്കിലും പ്രതിയെ പിടിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മാന്നാർ: അയൽവാസിയായ യുവതിയുടെ നഗ്‌നചിത്രം മൊബൈലിൽ പകർത്തിയ യുവാവിനെ പൊലീസ് പിടികൂടി. ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ 14-ാം വാർഡിൽ അടക്കത്ത് വീട്ടിൽ പരേതനായ പ്രഭാകരന്റെ മകൻ പ്രവീൺ (ഉണ്ണി -18)ആണ് അറസ്റ്റിലായത്. മാന്നാർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിൽ യുവതി കുളിക്കാൻ കയറിയ തക്കം നോക്കി പ്രതി മൊബൈൽ വെന്റിലേഷനിൽ വച്ചു. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ മൊബൈലിൽ നിന്നും ഫ്‌ളാഷ് ഉണ്ടായി. പൊട്ടെന്ന് യുവതി ബഹളം വച്ചതിനെ തുടർന്ന് വീട്ടുകാർ ഓടിയെത്തി. ഈ സമയം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

യുവതിയുടെ പരാതിയെ തുടർന്ന് ഇന്ന് രാവിലെയാണ് പ്രവീണിനെ അറസ്റ്റ് ചെയ്തത്. മാന്നാർ സി ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐമാരായ കെ എൽ മഹേഷ്, ശാന്തി കെ ബാബു, കെ സി ഷാജി, എ എസ് ഐ ശ്രീകുമാർ എന്നിവരടങ്ങുന്ന പൊലീസ് സംഘം വീട്ടിലെത്തി പരിശോധനയ്ക്കിടയിൽ മൊബൈൽ കണ്ടെടുത്തു. ഇന്ന് രാവിലെ പ്രതിയെ വീട്ടിൽ നിന്നും പിടികൂടി കേസെടുത്ത് കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP