Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബാങ്ക് തട്ടിപ്പിന് പിന്നാലെ നീരവ് മോദിക്കെതിരെ നികുതി വെട്ടിപ്പു കേസും; സൂറത്തിലെ പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് മോദി കടത്തിയത് നികുതിയടക്കാത്ത 890 കോടിയുടെ ആഭരണങ്ങൾ

ബാങ്ക് തട്ടിപ്പിന് പിന്നാലെ നീരവ് മോദിക്കെതിരെ നികുതി വെട്ടിപ്പു കേസും; സൂറത്തിലെ പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് മോദി കടത്തിയത് നികുതിയടക്കാത്ത 890 കോടിയുടെ ആഭരണങ്ങൾ

സൂറത്ത്: നീരവ് മോദിക്കെതിരെ ബാങ്ക് തട്ടിപ്പിന് പിന്നാലെ നികുതി വെട്ടിപ്പു കേസും. പഞ്ചാബ് നാഷണൽ ബാങ്കിലെ 14,00 കോടിയുടെ തട്ടിപ്പ് കൂടാതെ സൂറത്തിലെ പ്രത്യേക സാമ്പത്തിക മേഖലയിലേക്കു 890 കോടിയുടെ ആഭരണങ്ങൾ നികുതിയടക്കാതെ കടത്തിയെന്നാണു റവന്യൂ ഇന്റലിജൻസിന്റെ കണ്ടെത്തൽ.

വിദേശത്തുനിന്നു പലതവണയായി എത്തിച്ചതാണിത്. ഈ കേസിലും നീരവിനെതിരെ അന്വേഷണം തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. 2014ലും നികുതിയടക്കാതെ ആഭരണങ്ങൾ എത്തിച്ചതായി കണ്ടെത്തിയിരുന്നു. അന്ന് 48 കോടി രൂപ പിഴയടച്ചാണു നീരവ് മോദി ഗ്രൂപ്പ് തലയൂരിയത്.

ഇതിനിടെ, പഞ്ചാബ് നാഷനൽ ബാങ്കിന്റെ ജാമ്യപത്രം ഉപയോഗിച്ചു നീരവ് മോദിയും മെഹുൽ ചോക്‌സിയും നാട്ടിലേക്കു പണമെത്തിച്ചത് ഹവാല വഴിയെന്നു കണ്ടെത്തിയിട്ടുണ്ട്. വ്യാജ കമ്പനികളുടെ പേരിലാണ് ഈ പണം പിൻവലിച്ചിട്ടുള്ളതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP