Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബാറ്ററികൾ എത്തിത്തുടങ്ങി; സംസ്ഥാനത്തെ ആദ്യത്തെ ഇലക്ട്രിക് ഓട്ടോറിക്ഷയുടെ നിർമ്മാണം തലസ്ഥാനത്ത് പുനരാരംഭിച്ചു

ബാറ്ററികൾ എത്തിത്തുടങ്ങി; സംസ്ഥാനത്തെ ആദ്യത്തെ ഇലക്ട്രിക് ഓട്ടോറിക്ഷയുടെ നിർമ്മാണം തലസ്ഥാനത്ത് പുനരാരംഭിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ഇലക്ട്രിക് ഓട്ടോറിക്ഷായ നീം ജി ഇ-ഓട്ടോയുടെ ഉത്പാദനം പുനരാരംഭിച്ചു. നെയാറ്റിൻകരയിലെ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിലാണ് ഇ-ഓട്ടോയുടെ വാണിജ്യ ഉൽ‌പാദനം നടക്കുന്നത്. ഇ-ഓട്ടോയ്ക്കുള്ള ബുക്കിങ് വളരെ മുമ്പുതന്നെ ആരംഭിച്ചിരുന്നു. വാഹനത്തിന്റെ ബാറ്ററികൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടിവന്നു. മാർച്ചിൽ തന്നെ ബാറ്ററികൾ ഡൽഹിയിൽ എത്തിയിരുന്നുവെങ്കിലും ലോക്ക്ഡൗൺ കാരണം ഇത് ഉൽ‌പാദന യൂണിറ്റിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ല. അതിനാൽ പണികൾ നിറുത്തിവെച്ചിരുന്നു. മാസം തോറും 200 ഓട്ടോകൾ നിർമ്മിക്കാനാണ് കമ്പനിയുടെ തയ്യാറെടുപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP