Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ബുധനാഴ്ച മുതൽ സർവീസുകൾ പുനരാരംഭിക്കും; യാത്രക്കാരുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ബുധനാഴ്ച മുതൽ സർവീസുകൾ പുനരാരംഭിക്കും; യാത്രക്കാരുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ 29 ന് പുനരാരംഭിക്കും. റൺവേയിൽ വെള്ളം കയറിയതിനെത്തുടർന്നാണ് വിമാനത്താവളം അടച്ചിട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമുതലാണ് സർവീസുകൾ പുനരാരംഭിക്കുന്നതെന്ന് സിയാൽ അറിയിച്ചു. വിമാനത്താവളത്തിൽ വെള്ളം കയറിയതിനാൽ കഴിഞ്ഞ 16 മുതൽ കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾ കൊച്ചി നാവിക വിമാനത്താവളത്തിലേക്ക് താത്കാലികമായി മാറ്റിയിരുന്നു.

വെള്ളം കയറിയതിനെത്തുടർന്ന് വിമാനത്താവളത്തിനുണ്ടായ തകരാറുകൾ പൂർണമായി പരിഹരിക്കപ്പെട്ട സാഹചര്യത്തിലാണ് സർവീസ് പുനരാരംഭിക്കുന്നത്. 29ന് ശേഷമുള്ള യാത്രക്കാരുടെ വിമാന ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP