Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളം ഇറങ്ങിയതോടെ എല്ലാം ക്ലീനാക്കി; റൺവേയ്ക്ക് തകരാറുകളില്ല; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച 12 മുതൽ വിമാനങ്ങൾ പറന്നുതുടങ്ങും; ഡൊമസ്റ്റിക് -ഇന്റർനാഷണൽ ടെർമിനലുകളിൽ ചെക്ക് ഇൻ രാവിലെ 9 ന്

വെള്ളം ഇറങ്ങിയതോടെ എല്ലാം ക്ലീനാക്കി; റൺവേയ്ക്ക് തകരാറുകളില്ല; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച 12 മുതൽ വിമാനങ്ങൾ പറന്നുതുടങ്ങും; ഡൊമസ്റ്റിക് -ഇന്റർനാഷണൽ ടെർമിനലുകളിൽ ചെക്ക് ഇൻ രാവിലെ 9 ന്

മറുനാടൻ മലയാളി ബ്യൂറോ

നെടുമ്പാശേരി: കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ട കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഞായറാഴ്ച ഉച്ചയ്ക്കു 12 മുതൽ പുനരാരംഭിക്കും. ഡൊമസ്റ്റിക്-ഇന്റർനാഷണൽ ടെർമിനലുകളിൽ നാളെ രാവിലെ 9 മണിക്ക് ചെക്ക് ഇൻ തുടങ്ങും. റൺവേയിലും ടാക്‌സി ബേയിലും വെള്ളം കയറിയതിനെത്തുടർന്നു വ്യാഴാഴ്ച രാത്രി ഒൻപതു മുതലാണു വിമാനത്താവളം അടച്ചത്. വെള്ളം ഇറങ്ങിയതോടെ ഇവിടെ അടിഞ്ഞുകൂടിയ ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കി.

വിമാനത്താവളം തുറക്കുന്നതിനോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ പ്രത്യേക സമിതിയുടെ യോഗം നടക്കും. ഉച്ചകഴിഞ്ഞു 3.20ന് ഐ 5 311 നമ്പർ എയർ ഏഷ്യ വിമാനം മുംബൈയിൽനിന്നു നെടുമ്പാശേരിയിലെത്തും. 3.50ന് ഇതു മുംബൈയിലേക്കു മടങ്ങും. ലാൻഡിംഗും ടേക്ക് ഓഫും ഉൾപ്പെടെ 60 അഭ്യന്തര സർവീസുകളും 27 അന്താരാഷ്ട്ര സർവീസുകളും ഇന്നു ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. വിമാനക്കമ്പനികൾ ടിക്കറ്റ് വിൽപനയും ആരംഭിച്ചു.

പെരിയാറിൽ ജലനിരപ്പ് ഉയർന്നതാണു വിമാനത്താവളത്തിൽ വെള്ളം കയറാനിടയാക്കിയത്. വെള്ളം തള്ളിക്കയറിയതിനെത്തുടർന്നു 100 മീറ്റർ നീളത്തിൽ എയർപോർട്ടിന്റെ ചുറ്റുമതിലിടിഞ്ഞു വീണിരുന്നു. അടിയന്തരമായി അടച്ചിടാൻ തീരുമാനിച്ചതോടെ എട്ടു വിമാനങ്ങൾ ടാക്‌സി ബേയിൽ കുടുങ്ങി. ഇതിൽ ആറു വിമാനങ്ങൾ ഇന്നലെ ഇവിടെനിന്നു പുറപ്പെട്ടു.

ബാക്കിയുള്ള രണ്ടു വിമാനങ്ങൾ ഇന്നു യാത്രക്കാരുമായി പുറപ്പെടും. വിമാനത്താവളം അടച്ചതിനെത്തുടർന്ന് ഇവിടെനിന്നുള്ള വിമാനങ്ങൾ തിരുവനന്തപുരം, കരിപ്പൂർ, കണ്ണൂർ, കോയമ്പത്തൂർ വിമാനത്താവളങ്ങളിലേക്കാണു തിരിച്ചുവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP