Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കടന്നൽക്കൂട്ടം ആക്രമിച്ചു; പത്തോളം പേർക്ക് പരിക്ക്

കടന്നൽക്കൂട്ടം ആക്രമിച്ചു; പത്തോളം പേർക്ക് പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കടന്നൽ ആക്രമണത്തിൽ വയോധികനടക്കം പത്തോളം പേർക്ക് കുത്തേറ്റു. മണവേലി കവലയ്ക്ക് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. തണ്ണീർമുക്കം പഞ്ചായത്ത് 20-ാം വാർഡിൽ പീടികച്ചിറ സദാനന്ദൻ (87), പുന്നച്ചിറ വർഗീസ് (38), പുനത്തിക്കരി വർക്കി മാത്യു (67), കിഴക്കേച്ചിറ മേനക ചിദംബരൻ (28), മൈക്കിൾ, രവീന്ദ്രൻ, തറയിൽ രാജപ്പൻ എന്നിവർക്കാണ് പരുക്കേറ്റത്. ശരീരമാസകലം കുത്തേറ്റ സദാനന്ദനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ വിവിധ ആശുപത്രികളിൽ പ്രാഥമിക ശുശ്രൂഷ നേടി. വർക്കി മാത്യു, വർഗീസ്, സദാനന്ദൻ എന്നിവർ വഴിയാത്രക്കാരും. മറ്റുള്ളവർ സമീപത്തെ കയർ തറിയിലെ തൊഴിലാളികളുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP