Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ഒരു ചായക്ക് വില 35 രൂപ! രാജ്ധാനി, ജനശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണത്തിന് വില കൂട്ടി റെയിൽവെ ബോർഡ്; തുരന്തോയിലെ സ്ലീപ്പർ ക്ലാസ് യാത്രക്കാർ ചായയ്ക്ക് 15 രൂപ നൽകണം; പ്രഭാതഭക്ഷണത്തിന് 65 രൂപയും ഉച്ചഭക്ഷണത്തിന് 120 രൂപയും; ട്രെയിനിലെ ഭക്ഷണത്തിന് പൊള്ളുന്ന വില

ഒരു ചായക്ക് വില 35 രൂപ! രാജ്ധാനി, ജനശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണത്തിന് വില കൂട്ടി റെയിൽവെ ബോർഡ്; തുരന്തോയിലെ സ്ലീപ്പർ ക്ലാസ് യാത്രക്കാർ ചായയ്ക്ക് 15 രൂപ നൽകണം; പ്രഭാതഭക്ഷണത്തിന് 65 രൂപയും ഉച്ചഭക്ഷണത്തിന് 120 രൂപയും; ട്രെയിനിലെ ഭക്ഷണത്തിന് പൊള്ളുന്ന വില

സ്വന്തം ലേഖകൻ

ന്യൂഡൽഹി: തീവണ്ടിയിലെ ഭക്ഷണത്തിന് ഇനി പൊള്ളുന്ന വില. ട്രെയിനിലെ ഭക്ഷണത്തിന് വില കൂട്ടി റെയിൽവേ ബോർഡ്. രാജധാനി, ജനശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണത്തിന്റെ വില കൂട്ടാനാണ് തീരുമാനം. ഐആർസിടിസിയുടെ നിർദേശപ്രകാരമാണ് റെയിൽവേ മന്ത്രാലയം വില വർധിപ്പിക്കുന്നത്. ഫസ്റ്റ് എസി കോച്ചിൽ പുതിയ നിരക്ക് പ്രകാരം ചായയുടെ വില 35 രൂപയാകും. സെക്കൻഡ് എസിയിൽ 20 രൂപയായിരിക്കും. തുരന്തോയിലെ സ്ലീപ്പർ ക്ലാസ് യാത്രക്കാർ ചായയ്ക്ക് 15 രൂപ നൽകണം. ഇതിൽ പ്രഭാതഭക്ഷണത്തിന് 65 രൂപയും ഉച്ചഭക്ഷണത്തിന് 120 രൂപയും വൈകീട്ടത്തെ ചായയ്ക്ക് 50 രൂപയുമാകും.

ഫസ്റ്റ് എസിയിലെ പ്രഭാത ഭക്ഷണത്തിന് 140 രൂപയായിരിക്കും. സെക്കൻഡ് എസിയിൽ 105 രൂപ. ഉച്ചഭക്ഷണത്തിന് ഇത് 245ഉം 185 രൂപയുമാകും. വൈകീട്ടത്തെ ഭക്ഷണത്തിന് ഫസ്റ്റ് എസിയിൽ 140ഉം മറ്റ് എസികളിൽ 90 രൂപയുമാക്കും.

Stories you may Like

ഇതിന് പുറമെ സെക്കന്റ് ക്ലാസ് - തേഡ് ക്ലാസ് എ.സി, ചെയർ കാറിലും വില വർധനവ് നടപ്പിലാകും. ഒരു കപ്പ് ചായക്ക് 20 രൂപയായിരിക്കും ഇവിടെ വില. പ്രാതലിന് 105 രൂപ, ലഞ്ച് - ഡിന്നർ 185 രൂപ എന്നിങ്ങനെയായിരിക്കും മറ്റു വിലകൾ. ഓരോ പ്രദേശത്തെയും ചെറു കടികളും ട്രെയിനുകളിൽ ലഭ്യമാക്കാൻ പദ്ധതിയുണ്ടെന്നും സർക്കാർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP