Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശശീന്ദ്രൻ കുറ്റവിമുക്തനായാൽ തോമസ്ചാണ്ടി രാജിവയ്ക്കുമെന്ന് നിലപാടെടുത്ത് എൻസിപി; മന്ത്രിയുടെ രാജിക്ക് സമ്മർദ്ദമേറുന്നതിനിടെ പാർട്ടിയുടെ പുതിയ നീക്കം ചർച്ചയാവുന്നു; എജിയുടെ നിയമോപദേശത്തോടെ പിണറായിയുടെ നിലപാട് നിർണായകം

ശശീന്ദ്രൻ കുറ്റവിമുക്തനായാൽ തോമസ്ചാണ്ടി രാജിവയ്ക്കുമെന്ന് നിലപാടെടുത്ത് എൻസിപി; മന്ത്രിയുടെ രാജിക്ക് സമ്മർദ്ദമേറുന്നതിനിടെ പാർട്ടിയുടെ പുതിയ നീക്കം ചർച്ചയാവുന്നു; എജിയുടെ നിയമോപദേശത്തോടെ പിണറായിയുടെ നിലപാട് നിർണായകം

തിരുവനന്തപുരം: കായൽകയ്യേറ്റത്തിൽ പങ്കുണ്ടെന്ന് വരുന്നതോടെ മന്ത്രി തോമസ്ചാണ്ടിയുടെ രാജിയാവശ്യത്തിൽ സിപിഎമ്മും സിപിഐയും ശക്തമായി മുന്നോട്ടുവന്നതോടെ മന്ത്രി രാജിവയ്ക്കില്ലെന്ന നിലപാട് മാറ്റി എൻസിപി. ചാനലിന്റെ ഹണി ട്രാപ്പിൽ കുടുങ്ങി രാജിവയ്‌ക്കേണ്ടിവന്ന പാർട്ടിയുടെ മുൻ മന്ത്രി എകെ ശശീന്ദ്രൻ കുറ്റവിമുക്തനായാൽ തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന നിലപാടിലേക്കാണ് പാർട്ടി എത്തിയിട്ടുള്ളത്.

എ.കെ. ശശീന്ദ്രൻ കുറ്റവിമുക്തനായാൽ തോമസ് ചാണ്ടി രാജിവയ്ക്കുമെന്നും എൻസിപി. ഇക്കാര്യം തോമസ് ചാണ്ടി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ആണ് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി. .പീതാംബരൻ ഇന്ന് വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ പേരിൽ തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ട സാഹചര്യമില്ല.

സി.പി.എം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ല. എൻസിപി ഇക്കാര്യം ചർച്ചചെയ്തിട്ടുമില്ല. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും പീതാംബരൻ വ്യക്തമാക്കി. മന്ത്രിയുടെ രാജിയാവശ്യം ശക്തമാകുന്നതിനിടെ ആണ് പുതിയ പ്രതികരണവും വരുന്നത്. മന്ത്രി തോമസ് ചാണ്ടിയുടെ രാജിസമ്മർദ്ദത്തിന് ആക്കം കൂട്ടുന്നതാണ് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം.

ജില്ലാ കലക്ടറുടെ റിപ്പോർട്ടിന് നിയമപരമായ സാധുതയുണ്ടെന്നും കയ്യേറ്റവും നികത്തലും നടന്നിട്ടുണ്ടെന്ന കണ്ടെത്തലുകൾ തള്ളിക്കളയില്ലെന്നുമാണ് എജിയുടെ നിലപാട്. തുടർനടപടികൾ തീരുമാനിക്കേണ്ടത് സർക്കാരാണെന്നും നിയമോപദേശത്തിൽ പറഞ്ഞിരുന്നു. മന്ത്രിയുടെ രാജിക്കാര്യത്തിൽ സമ്മർദ്ദം ഏറിവരുന്നതിനിടെ ആണ് ഇത്തരത്തിൽ നിയമോപദേശം വന്നതും. ഇതോടെ പാർട്ടിയും നിലപാട് മാറ്റുന്നുവെന്ന് വ്യക്താക്കുന്നതാണ് സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം.

മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റവും വയൽനികത്തലും സംബന്ധിച്ച ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് തള്ളാനാവില്ലെന്നാണ് അഡ്വക്കേറ്റ് ജനറൽ നിയമോപദേശത്തിൽ പറയുന്നത്. കലക്ടറുടെ റിപ്പോർട്ടിന് നിയമപരമായ സാധുതയുണ്ട്. എന്നാൽ റിപ്പോർട്ടിനെ തന്നെ ചോദ്യം ചെയ്തുകൊണ്ട് മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

കോടതിവിധി വരും വരെ കാത്തിരിക്കണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. എജി പറഞ്ഞ ഇക്കാര്യങ്ങൾ മുഖ്യമന്ത്രി പിണറായിവിജയൻ പരിശോധിച്ചത് ഇന്നലെ വൈകിയാണ്. തോമസ് ചാണ്ടി രാജിവെക്കണമെന്ന ആവശ്യത്തിന് കൂടുതൽകരുത്ത് പറയുന്നതാണ് എജിയുടെ നിലപാട്. അതോടൊപ്പം ഹൈക്കോടതി വിധി നിർണായകമാകുമെന്ന സൂചനയും എജിയുടെ വാക്കുകളിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP