Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നവരാത്രി പൂജ ; സ്‌കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചു; അവധിക്കുപകരം ആവശ്യമെങ്കിൽ മറ്റൊരു ദിവസം പുനക്രമീകരണം നടത്താമെന്ന് നിർദ്ദേശം

നവരാത്രി പൂജ ; സ്‌കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചു; അവധിക്കുപകരം ആവശ്യമെങ്കിൽ മറ്റൊരു ദിവസം പുനക്രമീകരണം നടത്താമെന്ന് നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദുർഗാഷ്ടമിയോട് അനുബന്ധിച്ച് ഒക്ടോബർ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയാണ് അവധി. വിവിധ ഹൈന്ദവ സംഘടനകൾ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ഇത്തവണ ഞായറാഴ്ച വൈകിട്ടു മുതലാണ് പൂജ തുടങ്ങുന്നത്. അതിനാൽ തിങ്കളാഴ്ച പ്രവൃത്തിദിനമാക്കുന്നത് വിദ്യാർത്ഥികൾക്കു പ്രയാസം സൃഷ്ടിക്കുമെന്നാണ് സംഘടനകൾ ചൂണ്ടിക്കാട്ടിയത്.

അഷ്ടമി തിഥി വരുന്ന ദിവസം പുസ്തകം പൂജയ്ക്കു വയ്ക്കുന്നവർ പിറ്റേന്ന് നവമിക്ക് എഴുത്തും വായനയും ഒഴിവാക്കി പൂജയ്ക്കിരിക്കണമെന്നാണ് വിശ്വാസം. തുടർന്നു ദശമി പുലരിയിൽ പൂജയെടുപ്പും വിദ്യാരംഭവും നടത്തും. ഇതാണ് സംഘടനകൾ ചൂണ്ടിക്കാട്ടിയത്.

തിങ്കളാഴ്ചത്തെ അവധിക്കു പകരം ആവശ്യമെങ്കിൽ മറ്റേതെങ്കിലും ദിവസം പുനക്രമീകരണം അതതു സ്ഥാപനങ്ങൾക്കു തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP