Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവകേരള ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു; ഇനി നറുക്കെടുക്കുന്നത് 15ന്; ഒന്നാം സമ്മാനം ഒരു ലക്ഷം വീതം 90 പേർക്ക് 

നവകേരള ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു; ഇനി നറുക്കെടുക്കുന്നത് 15ന്; ഒന്നാം സമ്മാനം ഒരു ലക്ഷം വീതം 90 പേർക്ക് 

തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിനും, നവകേരള നിർമ്മിതിയുടെ ധനസമാഹരണത്തിനുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു. ഈ മാസം മൂന്നാം തീയതി നിശ്ചയിച്ചിരുന്ന നറുക്കെടുപ്പാണ് മാറ്റിവച്ചത്. ഇനി ഈ മാസം 15ന് ഉച്ചകഴിഞ്ഞ് രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിലെ വേദിയിൽ നറുക്കെടുപ്പ് നടത്തും.

നവകേരള ഭാഗ്യക്കുറി ഈ മാസം മൂന്നിന് നറുക്കെടുക്കാനാണ് നിശ്ചയിച്ചിരുന്നത്. ലാഭം പൂർണമായും ദുരിതാശ്വാസത്തിനും നവകേരള നിർമ്മിതിക്കുമായി സംഭാവന ചെയ്യാൻ ഉദ്ദേശിച്ചുള്ള നവകേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 90 പേർക്ക് ലഭിക്കും. രണ്ടാം സമ്മാനം 5000 രൂപ വീതം 100800 പേർക്കും ലഭിക്കും. 250 രൂപയാണ് ടിക്കറ്റ് വില.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP