Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുപരീക്ഷ നടക്കുന്ന സമയത്ത് പോലും കെഎസ്ഇബിയുടെ ഒളിച്ചുകളി; മുടന്തൻ ന്യായം പറഞ്ഞ് പരാതിക്കാരെ ഒഴിവാക്കുന്ന സ്ഥിരം പരിപാടി ഇവിടെ നടക്കില്ല; വൈദ്യുതി വിച്ഛേദത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി പൊതുപ്രവർത്തകൻ നൗഷാദ് തെക്കയിൽ

പൊതുപരീക്ഷ നടക്കുന്ന സമയത്ത് പോലും കെഎസ്ഇബിയുടെ ഒളിച്ചുകളി; മുടന്തൻ ന്യായം പറഞ്ഞ് പരാതിക്കാരെ ഒഴിവാക്കുന്ന സ്ഥിരം പരിപാടി ഇവിടെ നടക്കില്ല; വൈദ്യുതി വിച്ഛേദത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി പൊതുപ്രവർത്തകൻ നൗഷാദ് തെക്കയിൽ

ജാസിം മൊയ്തീൻ

കോഴിക്കോട്: നാട്ടിൽ കരണ്ട് പോയാൽ എല്ലാവരും ആദ്യം ചെയ്യുന്ന കാര്യം തൊട്ടടുത്ത് വീട്ടിലേക്കൊന്ന് നോക്കും അവിടെ കരണ്ടുണ്ടോ എന്ന് ഇല്ലായെങ്കിൽ സമാധാനമായി കെഎസ്ഇബിയിലേക്ക് ഒന്ന് വിളിച്ച് അന്വേഷിക്കും. എന്നിട്ട് അവർ പറയുന്ന സമയം വരെ ഇപ്പോൾ കരണ്ട് വരും എന്ന് പ്രതീക്ഷിച്ച് വീട്ടിലിരിക്കും. ഇതാണ് സ്വാഭാവിക മലയാളിയുടെ കരണ്ട് ഇല്ലാത്തപ്പോഴുള്ള പ്രതികരണം. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തനായിരിക്കുകയാണ് കോഴിക്കോട് കുന്ദമംഗലത്തെ പൊതുപ്രവർത്തകനായിട്ടുള്ള നൗഷാദ് തെക്കയിൽ.

സ്‌കൂളുകളിൽ പൊതുപരീക്ഷ നടക്കുന്ന ഈ സമയത്ത് പോലും ഒളിച്ചുകളി നടത്തുന്ന കെഎസ്്ഇബിക്കെതിരെ വേറിട്ട രീതിയിലാണ് ഇന്ന് പ്രതിഷേധിച്ചത്. കുന്ദമംഗലം കെഎസ്ഇബിക്ക് കീഴിൽ പലയിടത്തും ഇന്ന് ഉച്ചമുതൽ വൈദ്യുതി പലപ്പോഴും തുടർച്ചയായി മുടങ്ങിക്കൊണ്ടിരുന്നപ്പോഴൊക്കെ നാട്ടുകാർ സാധാരണപോലെ കെഎസ്ഇബിയിലേക്ക് വിളിച്ചെങ്കിലും വൈകുന്നേരത്തോടെ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് നാട്ടുകാരെ സമാധാനപ്പെടുത്തിയിരുന്നു. വൈകുന്നേരമായപ്പോഴും വൈദ്യുതി ബന്ധം സാധാരണ രീതിയിലാകാത്തതിനാൽ നാളെ പരീക്ഷയെഴുതുന്ന കുട്ടികളടക്കം നിരവധിയാളുകൾ പരാതിയുമായി വന്നപ്പോഴും ഓരോരോ കാരണങ്ങൾ പറഞ്ഞ് കുന്ദമംഗലം കെഎസ്ഇബിയിലെ ഉദ്യോഗസ്ഥർ നാട്ടുകാരെ മടക്കി അയക്കുകയിയിരുന്നു.

ആദ്യം പറഞ്ഞും ഫ്യൂസ് പൊട്ടിയത് ശരിയാക്കാൻ പോകാൻ വാഹനമില്ലെന്ന്. ഉടൻ തന്നെ നാട്ടുകാരിലൊരാൾ വാഹനവുമായി വന്നപ്പോൾ പറഞ്ഞു ഫീൽഡിലുള്ളവർ വരാതെ ശരിയാക്കാൻ പറ്റില്ലെന്ന്. ഇത്തരത്തിൽ ഓരോരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കെഎസ്ഇബി ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുന്നത് കണ്ടാണ് പൊതുപ്രവർത്തകനും ബിആർസിഎസ് എന്ന സംഘടനയുടെ സംസ്ഥാന പ്രസിടണ്ടുമായ നാഷാദ് തെക്കയിൽ എന്താണ് വൈദ്യുതിയില്ലാത്തതെന്ന് അന്വേഷിക്കാൻ ഇവിടയെത്തിയത്. അപ്പോഴും കെഎസ്ഇബി ഉദ്യാഗസ്ഥർ തങ്ങളുടെ മുടന്തൻ ന്യയങ്ങൾ തുടർന്ന് കൊണ്ടേയിരുന്നപ്പോളാണ് ഇനി വൈദ്യുതി വന്നിട്ടല്ലാതെ താൻ ഇവിടെ നിന്ന് എഴുന്നേറ്റ് പോകില്ലെന്ന് പറഞ്ഞ് നൗഷാദ് കെഎസ്ഇബി ഓഫീസിൽ കുത്തിയിരിപ്പാരംഭിച്ചത്.

ഇതോടെ നാട്ടുകാരും നൗഷാദിന് പിന്തുണയുമായി ഒപ്പംകൂടി. ഇതിനിടെ വിഷയം വകുപ്പ് മന്ത്രിയുടെ ഓഫീസിൽ അറിയുക കൂടി ചെയതതോടെ ഉദ്യോഗസ്ഥർ പിന്നെ നേരത്തെ പറഞ്ഞ മുടന്തൻ ന്യയങ്ങളെല്ലാം നിർത്തി കിട്ടിയ വാഹനവുമെടുത്ത് പ്രശ്നമുള്ളിടത്ത് പോയി വൈദ്യുതി ബന്ധം പുനർസ്ഥാപിക്കുകയും ചെയ്തു. ഒരു മണിക്കൂറിലേറെ നേരം കെഎസ്ഇബി ഓഫീസിലെ തറയിലിരുന്ന നൗഷാദിന്റെ പ്രവർത്തി കൊണ്ട് അത്രയും നേരം മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് നാട്ടുകാരെ പറ്റിച്ച കെഎസ്ഇബി കുന്ദമംഗലം ഓഫീസിലെ ഉദ്യാഗസ്ഥരും ഒന്ന് വെള്ളം കുടിച്ചു. വൈകിട്ട് 8 മണിമുതൽ കുന്ദമംഗലം കെഎസ്ഇബി ഓഫീസിൽ കുത്തിയിരുന്ന നൗഷാദ് ഏകദേശം ഒരുമണിക്കൂറിലേറെ സമയം കഴിഞ്ഞ് കരണ്ട് വന്നതിന് ശേഷമാണ് എഴുന്നേറ്റത്.

അതേ സമയം സഹികെട്ടിട്ടാണ് താൻ ഇങ്ങനെയൊരു പ്രവർത്തിക്ക് മുതിർന്നത് നൗഷാദ് മറുനാടനോട് പറഞ്ഞു. രാവിലെ മുതൽ ഈ പ്രദേശങ്ങളിൽ വൈദ്യുതി ഒളിച്ചുകളി തുടരുകയായിരുന്നു. താനടക്കം നിരവധിയാളുകൾ പരാതി പറഞ്ഞു. പഠിക്കുന്ന കുട്ടികൾ, രോഗികൾ, മരണ വീട്ടിലുള്ളവർ എല്ലാവരും വിളിച്ച് പറഞ്ഞിട്ടും പരിഹാരമാകാത്തിനാലാണ് ഇത്തരത്തിൽ പ്രതിഷേധിച്ചതെന്ന് നൗഷാദ് മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP