Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടികൾ മുടക്കി ദേശീയപാത നിർമ്മിച്ചത് അന്താരാഷ്ട്ര നിലവാരത്തിലെന്ന് അവകാശവാദം; ഒരാഴ്ച പിന്നിടും മുമ്പു പൊട്ടിപ്പൊളിഞ്ഞു: കോതമംഗലത്തു ദേശീയപാത 49ലെ ടാറിങ്ങിൽ വ്യാപക ക്രമക്കേട്

കോടികൾ മുടക്കി ദേശീയപാത നിർമ്മിച്ചത് അന്താരാഷ്ട്ര നിലവാരത്തിലെന്ന് അവകാശവാദം; ഒരാഴ്ച പിന്നിടും മുമ്പു പൊട്ടിപ്പൊളിഞ്ഞു: കോതമംഗലത്തു ദേശീയപാത 49ലെ ടാറിങ്ങിൽ വ്യാപക ക്രമക്കേട്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കോടികൾ മുടക്കി അന്താരാഷ്ട്ര നിലവാരത്തിൽ നടത്തിയ ദേശിയ പാത 49-ലെ ടാറിംഗിൽ വ്യാപക ക്രമക്കേട്. ടാറിങ് പൂർത്തിയായി ഒരാഴ്ച പിന്നിടും മുമ്പെ റോഡ് പലസ്ഥലത്തും പൊട്ടിപ്പൊളിഞ്ഞു.

കോതമംഗലം ബിഷപ്പ് ഹൗസിനടുത്തും പുതുപ്പാടി പള്ളിപ്പടിക്കടുത്തും റോഡ് പാടെ തകർന്ന സ്ഥിതിയിലാണ്. നഗരത്തിൽ മിക്കയിടങ്ങളിലും പാതയോരങ്ങളിലെ ടാറിങ് വിണ്ടുകീറിയിട്ടുണ്ട്.

അയ്യങ്കാവ് മുതൽ മൂവാറ്റുപുഴ കക്കടാശ്ശേരി വരെയുള്ള 11 കിലോമീറ്റർ ദൂരത്തെ ടാറിങ് ജോലികൾ ഏതാനും ആഴ്ചകൾക്കുമുമ്പാണ്് പൂർത്തിയായത്. രാഷ്ട്രീയ - ഭരണ രംഗത്ത് കാര്യമായ സ്വാധീനമുള്ള വി കെ ജനാർദനനാണ് ടാറിങ് കരാറെടുത്തിട്ടുള്ളത്. ഇയാൾ കേരള കോൺഗ്രസിലെ മുൻ മന്ത്രിമാരുടെ ബിനാമിയാണെന്നുള്ള ആരോപണവും ശക്തമാണ്.

ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ റിക്കാർഡ് വേഗത്തിലാണ് കരാറുകാർ ടാറിങ് പൂർത്തിയാക്കിയത്. വാഹന യാത്രക്കാർക്ക് ശല്യമുണ്ടാക്കാതെയും കാര്യമായ ഗതാഗത നിയന്ത്രങ്ങൾ ഏർപ്പെടുത്താതെയും ശരവേഗത്തിലുള്ള കരാറുകാരുടെ ടാറിങ് പൂർത്തികരണം പരക്കെ പ്രശംസ നേയിരുന്നു.

കേന്ദ്രഗവൺമെന്റ് മോർത്ത് പദ്ധതിയിൽപ്പെടുത്തി ദേശിയ പാത 49 ന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുകയിൽ നിന്നുമാണ് ഇപ്പോൾ നടത്തിയിട്ടുള്ള റോഡ് ടാറിംനുള്ള തുക വിനിയോഗിക്കുക. പലയിനങ്ങളിലായി മൂന്നര കോടിയിൽപരം രൂപക്കാണ് വി കെ ജനാർദനന്റെ ഉടസ്ഥതയിലുള്ള വി കെ ജെ ഗ്രൂപ്പിന് ടാറിങ് കരാർ നൽകിയിരിക്കുന്നത്.

ബന്ധപ്പെട്ട അധികൃതരുടെ സാന്നിദ്ധ്യത്തിലായിരുന്നു ടാറിങ് നടന്നത്. ടാറിങ് സംബന്ധിച്ച് കരാറിൽ നിർദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകളൊന്നും കൃത്യമായി പാലിക്കപ്പെട്ടിട്ടില്ലന്നാണ് ലഭ്യമായ വിവരം. സാധാരണ പഞ്ചായത്ത് റോഡ് ടാറിംഗിന്റെ നിലവാരം പോലും ഇപ്പോഴത്തെ എൻ എച്ച് 49-ലെ ടാറിംഗിന് ഇല്ലന്ന് ഏതുകണ്ണുപൊട്ടനും മനസിലാവുന്ന വിധത്തിലാണ് റോഡിന്റെ തകർച്ച.

പുതുപ്പാടിക്കടുത്ത് രണ്ടായി പിളർന്ന മട്ടിലാണ് റോഡിന്റെ തകർച്ച. ഈ ഭാഗത്ത് ടാറിംഗിന് കഷ്ടി ഒന്നരയിഞ്ച് ഖനം പോലുമില്ല. കോതമംഗലം ബിഷപ്പ് ഹൗസിന് സമീപം എട്ടുകാലി വല വിരിച്ചത് പോലെയാണ് ടാറിങ് വിണ്ടുകീറിയിരിക്കുന്നത്. ഇവിടെയും റോഡ് താഴേക്കിരുന്നിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകത മൂലമാണ് റോഡ് തകർന്നതെന്ന് പകൽപോലെ വ്യക്തമാണ്.

ബന്ധപ്പെട്ട അസിസ്റ്റന്റ് എഞ്ചിനിയറുടെയും ഓവർസീയറുടെയും സാന്നാദ്ധ്യത്തിലാണ് ടാറിങ് നടന്നതെന്നാണ് എൻ എച്ച് പൊതുമരാമത്ത് വകുപ്പ് ഉന്നതാധികൃതരുടെ അവകാശവാദം. ഇതു കണക്കിലെടുത്താൽ കരാറുകാരന്റെ വഴിവിട്ടുള്ള നീക്കത്തിന് ഈ ഉദ്യോഗസ്ഥരുടെ മനസ്സറിവുമുണ്ടായിരുന്നെന്നുവേണം കരുതാൻ. മൂന്നാർ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രധാന പാതയാണിത് ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനം കടന്നുപോകുന്ന ഈ ദേശീയ പാതയുടെ ശോച്യാവസ്ഥ അപകടങ്ങൾക്ക് കാരണമാവുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP