Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാൻസർ, അൽഷിമേഴ്‌സ്, നാഡീ രോഗങ്ങൾ എന്നിവയുടെ ചികിത്സക്ക് ഫലപ്രദമാകുന്നത് കഞ്ചാവ് ചെടിയിൽ അടങ്ങിയിരിക്കുന്ന കന്നാബിനോയ്ഡ്; കഞ്ചാവ് ചെടിയിൽ നിന്ന് ലഭിക്കുന്ന എണ്ണയും പിണ്ണാക്കും ഉപയോഗപ്രദമാകുക സൗന്ദര്യ വർധക വ്യവസായത്തിനും; കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന ദേശീയ സസ്യശാസ്ത്ര സമ്മേളനത്തിൽ വ്യക്തമാകുന്നത് കഞ്ചാവ് വെറും 'കഞ്ചന'ല്ലെന്ന്

കാൻസർ, അൽഷിമേഴ്‌സ്, നാഡീ രോഗങ്ങൾ എന്നിവയുടെ ചികിത്സക്ക് ഫലപ്രദമാകുന്നത് കഞ്ചാവ് ചെടിയിൽ അടങ്ങിയിരിക്കുന്ന കന്നാബിനോയ്ഡ്; കഞ്ചാവ് ചെടിയിൽ നിന്ന് ലഭിക്കുന്ന എണ്ണയും പിണ്ണാക്കും ഉപയോഗപ്രദമാകുക സൗന്ദര്യ വർധക വ്യവസായത്തിനും; കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന ദേശീയ സസ്യശാസ്ത്ര സമ്മേളനത്തിൽ വ്യക്തമാകുന്നത് കഞ്ചാവ് വെറും 'കഞ്ചന'ല്ലെന്ന്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കഞ്ചാവ് ചെടിയിൽ അടങ്ങിയിരിക്കുന്ന കന്നാബിനോയ്ഡ് കാൻസർ, അൽഷിമേഴ്‌സ്, നാഡീ രോഗങ്ങൾ എന്നിവയുടെ ചികിത്സക്ക് ഫലപ്രദമാണെന്ന് ദേശീയ സസ്യശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ ഡോ. സരോജ്കാന്ത് ബാരിക്കും ഡോ. സുധീർ ശുക്ലയും അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന ദേശീയ സസ്യശാസ്ത്ര സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു എൻ ബി ആർ ഐ (നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) യിലെ ഈ ശാസ്ത്രജ്ഞർ.

കഞ്ചാവ് ചെടിയിൽ നിന്ന് ലഭിക്കുന്ന എണ്ണ, പിണ്ണാക്ക് എന്നിവ സൗന്ദര്യവർധക ഉൽപ്പന്ന വ്യവസായത്തിന് ഏറെ സഹായകമാണ് എന്നും അവർ പറഞ്ഞു. കീടനാശിനികളുടെയും രാസവസ്തുക്കളുടെയും അമിതമായ ഉപയോഗം പരാഗജീവികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ടെന്നും ഇത് ഭക്ഷ്യോൽപാദനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ഡൽഹി സർവകലാശാലാ പ്രൊഫസറും ബാംഗ്ലൂർ അശോക് ട്രസ്റ്റിലെ ശാസ്ത്രജ്ഞനുമായ ഡോ. കെ ആർ ശിവണ്ണ അഭിപ്രായപ്പെട്ടു. പരാഗകാരികളുടെ കുറവ് പരിഹരിച്ചാൽ കാർഷികോൽപാദനം 70 ശതമാനം വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൽക്കത്ത ബോസ് ഇൻസ്റ്റിറ്റ്യൂട്ട് മുൻ പ്രൊഫസർ അമിതാപൽ, ലക്‌നൗവിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞൻ രാജേഷ് അറോറ, ഗൊരക്പൂർ സർവകലാശാലയിലെ സയന്റിസ്റ്റ് എൻ എൻ ത്രിവേദി, ഇൻസയിലെ മുതിർന്ന ഗവേഷകൻ ഉമേഷ് സി ലവാനിയ, പ്രൊഫ. കൃഷ്‌ണേന്തു ആചാര്യ (കൽക്കത്ത സർവകലാശാല), പ്രൊഫ. എ എസ് രാഘവേന്ദ്ര (ഹൈദ്രാബാദ് സർവകലാശാല) തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. നൂറോളം പോസ്റ്ററുകളുടെ പ്രദർശനവും നടന്നു. സമ്മേളനം എട്ടിന് സമാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP