Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേശീയപാത വികസനം: ഭൂമി ഏറ്റെടുത്തവർക്ക് കാസർകോട് ജില്ലയിൽ 360.44 കോടി രൂപ നൽകി; ഭൂവുടമകളുടെ തർക്കത്തെതുടർന്ന് 35.80 കോടി രൂപ മാറ്റിവെച്ചു

ദേശീയപാത വികസനം: ഭൂമി ഏറ്റെടുത്തവർക്ക് കാസർകോട് ജില്ലയിൽ 360.44 കോടി രൂപ നൽകി; ഭൂവുടമകളുടെ തർക്കത്തെതുടർന്ന് 35.80 കോടി രൂപ മാറ്റിവെച്ചു

സ്വന്തം ലേഖകൻ

കാസർകോട്: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുത്തവർക്ക് കാസർകോട് ജില്ലയിൽ ഇതുവരെ 360.44 കോടി രൂപ നൽകി. തലപ്പാടി- ചെങ്കള റീച്ചിൽ 147.83 കോടി, ചെങ്കള-നീലേശ്വരം റീച്ചിൽ 156.44 കോടി, നീലേശ്വരം റെയിൽവേ മേൽപ്പാലത്തിന് ഭൂമി നൽകിയവർക്ക് 17.90 കോടി എന്നിങ്ങനെയാണ് നൽകിയത്. നീലേശ്വരം പാലംമുതൽ പിലിക്കോടുവരെ ഭൂമി ഏറ്റെടുത്തതിന് 38.26 കോടി രൂപയും നൽകി.


ഭൂവുടമകളുടെ തർക്കത്തെതുടർന്ന് 35.80 കോടി രൂപ മാറ്റിവച്ചിരിക്കുകയാണ്. ദേശീയപാത അഥോറിറ്റി 561.42 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്. ഇതിൽ 165.16 കോടി ഭൂവുടമകൾക്ക് നൽകാനുണ്ട്. ഭൂരേഖകളുടെ പരിശോധന പൂർത്തിയാകുന്നതോടെ ഈ മാസം അവസാനത്തോടെ ബാക്കി തുക നൽകുമെന്ന് ഭൂമിയേറ്റെടുക്കൽ വിഭാഗം സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ കെ അജേഷ് പറഞ്ഞു.

നേരത്തെ ദേശീയപാത അഥോറിറ്റി ഭൂവില കൂടിയതിനാൽ തുക നൽകരുതെന്ന് പറഞ്ഞ അടുക്കത്ത്ബയൽ, കാസർകോട്, കാഞ്ഞങ്ങാട് വില്ലേജുകളിലുള്ളവർക്കും നഷ്ടപരിഹാരം നൽകാനുള്ള നടപടി പൂർത്തിയാകുന്നു. കലക്ടറുടെ നേതൃത്വത്തിലുള്ള ആർബിട്രേഷൻ തീരുമാനമാകുന്നതോടെ ഇവരുടെ തുക കൈമാറും.

ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരമായി നൽകാനുള്ള 236.70 കോടി രൂപയുടെ അപേക്ഷ ദേശീയപാത അഥോറിറ്റിക്ക് ഭൂമി ഏറ്റെടുക്കൽ വിഭാഗം ഓഫീസ് നൽകിയിട്ടുണ്ട്. അടുക്കത്ത്ബയൽ (33 ഭൂസ്വത്ത്), കാസർകോട് (60), ആരിക്കാടി (19), പിലിക്കോട് (51), പുല്ലൂർ (59), ചെറുവത്തൂർ (169), കാഞ്ഞങ്ങാട് (81), മൊഗ്രാൽപുത്തൂർ (17), തെക്കിൽ (26), നീലേശ്വരം (95), ബാര (1), പനയാൽ (6), ബല്ല (24), മംഗൽപാടി (21), കൂഡുലു (15) എന്നീ വില്ലേജുകളിലെ 677 ഭൂസ്വത്തുകളിലാണ് ദേശീയപാത അഥോറിറ്റി തുക അനുവദിക്കാൻ ബാക്കിയുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP