Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രധാനമന്ത്രിയെ വരവേൽക്കാൻ ഗുരുവായൂർ സുസ്സജ്ജം; കൊച്ചി സർക്കാർ ഗസ്റ്റ് ഹൗസിൽ തങ്ങിയ ശേഷം ഗുരുവായൂരിലേക്ക് തിരിക്കുന്നത് ഹെലിക്കോപ്റ്റർ മാർഗം; പൊതു സമ്മേളനം നടക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്‌കൂൾ മൈതാനത്ത് കനത്ത സുരക്ഷ; രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ വരവ് ആഘോഷമാക്കാൻ ബിജെപി നേതൃത്വം

പ്രധാനമന്ത്രിയെ വരവേൽക്കാൻ ഗുരുവായൂർ സുസ്സജ്ജം; കൊച്ചി സർക്കാർ ഗസ്റ്റ് ഹൗസിൽ തങ്ങിയ ശേഷം ഗുരുവായൂരിലേക്ക് തിരിക്കുന്നത് ഹെലിക്കോപ്റ്റർ മാർഗം; പൊതു സമ്മേളനം നടക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്‌കൂൾ മൈതാനത്ത് കനത്ത സുരക്ഷ; രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ വരവ് ആഘോഷമാക്കാൻ ബിജെപി നേതൃത്വം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ കേരളം സുസജ്ജം. രാത്രി 11.45ന് കൊച്ചിയിൽ എത്തുന്ന മോദി ശനിയാഴ്‌ച്ച ഗുരുവായൂരിൽ ക്ഷേത്രദർശനം നടത്തുകയും പിന്നാലെ പൊതു സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും. കൊച്ചി നാവിക വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറങ്ങുക. കൊച്ചിയിലെ സർക്കാർ ഗസ്റ്റ് ഹൗസിൽ തങ്ങും. ശനിയാഴ്‌ച്ച രാവിലെ 8.55ന് ഗസ്റ്റ് ഹൗസിൽ നിന്ന് ഇറങ്ങി കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തും. ഹെലികോപ്റ്റർ മാർഗം ഗുരുവായൂരിലേക്ക് തിരിക്കും.

ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് മൈതാനത്തെ ഹെലിപാഡിൽ ഇറങ്ങും. 10.10ന് ക്ഷേത്രത്തിൽ ദർശനം നടത്തും. താമര പൂവുകൾ കൊണ്ട് തുലാഭാരം വഴിപാട് നടത്തും. ക്ഷേത്രദർശനത്തിനു ശേഷം പതിനൊന്നു മണിക്കാണ് പൊതുസമ്മേളനം. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്താണ് പരിപാടി. അഭിനന്ദൻ സഭയെന്ന് പേരിട്ട പരിപാടി സംഘടിപ്പിച്ചിരിക്കുന്ന ബിജെപിയാണ്. തിരഞ്ഞെടുപ്പിൽ വിജയിച്ച മോദിയെ അഭിനന്ദിക്കാനാണ് ഈ സമ്മേളനം.

12.40ന് ഹെലികോപ്ടറിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 1.55 വരെ എയർപോർട് ലോഞ്ചിൽ വിശ്രമിക്കും. അതിന് ശേഷം ഡൽഹിക്കു മടങ്ങും. രണ്ടാം തവണ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പൊതുപരിപാടിയാണ് ഗുരുവായൂരിലേത്.

തുലാഭാരത്തിനായി 114 കിലോ താമരപ്പൂവ്

പ്രധാനമന്ത്രി നരേന്ദ്ര മോദി തുലാഭാരം നടത്തുന്നത് ഇക്കുറിയും താമരപ്പൂക്കൾകൊണ്ടുതന്നെ. 112 കിലോ താമരപ്പൂക്കൾ ഏല്പിച്ചതായി ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചു.നാഗർകോവിലിൽനിന്നാകും ഇത് എത്തിക്കുക. ഇതിൽനിന്ന് ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്ര മോദി 2008 ജനുവരി 14-ന് ദർശനത്തിനു വന്നപ്പോഴും താമരപ്പൂകൊണ്ട് തുലാഭാരം നടത്തിയിരുന്നു. അന്ന് കദളിപ്പഴംകൊണ്ടും തുലാഭാരമുണ്ടായിരുന്നു.

ഇന്ന് രാത്രി കൊച്ചിയിൽ തങ്ങുന്ന പ്രധാനമന്ത്രി നാളെ രാവിലെ കൊച്ചിയിൽ നിന്ന് ഹെലികോപ്ടറിൽ തൃശ്ശൂരിലേക്ക് പുറപ്പെടും. 9.45ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡിൽ ഇറങ്ങും. തുടര്ന്ന് റോഡ് മാര്ഡഗം ശ്രീവൽസം ഗസ്റ്റ് ഹൗസിലേക്ക് പോകും. 10 മണിക്ക് ഗുരുവായൂർ ക്ഷേത്രദർശനത്തിനിറങ്ങും. തുലാഭാരം,കളഭച്ചാർത്ത് ഉൾപ്പെടെയുള്ള വഴിപാടുകൾ നടത്താനാണ് ദേവസ്വം അധികൃതർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഒരു ഉരുളി നെയ്യ് മോദി ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിക്കും. മുഴുക്കാപ്പ് കളഭച്ചാർത്ത് വഴിപാടും നടത്തണമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP