Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊച്ചി റിഫൈനറി രാജ്യത്തിന് മുഴുവൻ മാതൃക; കൂടുതൽ പെട്രോ കെമിക്കൽ പദ്ധതികൾ കേരളത്തിന്റെ സാധ്യത വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി; റിഫൈനറിയുടെ മികച്ച പ്രവർത്തനത്തിന് സംസ്ഥാനം പൂർണ പിന്തുണ നൽകിയെന്ന് പിണറായി വിജയൻ; മധുര സന്ദർശനത്തിൽ പ്രധാനമന്ത്രിക്കെതിരെ ഗോ ബാക്ക് വിളികൾ; ട്വിറ്ററിൽ പ്രതിഷേധമുയർത്തി മറുവിഭാഗവും

കൊച്ചി റിഫൈനറി രാജ്യത്തിന് മുഴുവൻ മാതൃക; കൂടുതൽ പെട്രോ കെമിക്കൽ പദ്ധതികൾ കേരളത്തിന്റെ സാധ്യത വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി; റിഫൈനറിയുടെ മികച്ച പ്രവർത്തനത്തിന് സംസ്ഥാനം പൂർണ പിന്തുണ നൽകിയെന്ന് പിണറായി വിജയൻ; മധുര സന്ദർശനത്തിൽ പ്രധാനമന്ത്രിക്കെതിരെ ഗോ ബാക്ക് വിളികൾ; ട്വിറ്ററിൽ പ്രതിഷേധമുയർത്തി മറുവിഭാഗവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിൻ റിഫൈനറി കേരളത്തിന് മാത്രമല്ല രാജ്യത്തിന് മുഴുവൻ മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.കൊച്ചിൻ റിഫൈനറിയുടെ വിപുലീകരിച്ച പ്ലാന്റ് നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.പി.ജി ബോട്ട്‌ലിങ് പ്ലാന്റിന്റെ സ്റ്റോറേജ് ഫെസിലിറ്റി ഉദ്ഘാടനം, ഏറ്റുമാനൂർ സ്‌കിൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം എന്നിവയും അദ്ദേഹം നിർവഹിച്ചു.

കൊച്ചിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, അൽഫോൻസ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു. സാങ്കേതിക തകരാറ് മൂലം വിമാനം വൈകിയതിനാൽ വൈകിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിനെത്തിയത്. കൊച്ചിൻ റിഫൈനറിയുടൈ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ മൊത്തം വികസനത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കൊച്ചിൻ റിഫൈനറിയുടെ എല്ലാ വിധ വികസന പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാർ പൂർണ പിന്തുണ നൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ എന്നും സംസ്ഥാന സർക്കാർ ശ്രമിച്ചിട്ടുണ്ട്. റിഫൈനറിയിലെ വികസന പ്രവർത്തനങ്ങൾക്ക് നികുതി ഇളവ് അടക്കം നൽകിയെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധുര സന്ദർശനത്തിനെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം. തമിഴ്‌നാടിനെ ചതിച്ച മോദി തിരിച്ചു പോകണമെന്ന മുദ്രാവാക്യമുയർത്തി എംഡിഎംകെ പ്രവർത്തകർ പ്രകടനം നടത്തി. അതിനിടെ ട്വിറ്ററിൽ മോദിക്കെതിരെ ഹാഷ്ടാഗ് ക്യാംപയിനും സജീവമായി. 'ഗോ ബാക്ക് മോദി' എന്ന പേരിലുള്ള ഹാഷ്ടാഗ് ക്യാംപയിൻ ആണു പ്രചരിക്കുന്നത്. എന്നാൽ, ഇതിനെ പ്രതിരോധിക്കാൻ 'ടിഎൻ വെൽകംസ് മോദി' എന്ന ഹാഷ്ടാഗ് ബിജെപി പ്രവർത്തകരും പ്രയോഗിച്ചു.

മധുരയിൽ എയിംസിന് തറക്കല്ലിടുന്നതിനാണു പ്രധാനമന്ത്രി എത്തിയത്. മോദിക്കു മധുരയിലേക്കു സ്വാഗതമെന്ന പേരിൽ മോദി അനുകൂലികളുടെ ഹാഷ്ടാഗ് ക്യാംപെയ്‌നും ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരെ കഴിഞ്ഞ ദിവസം ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. 'ഗജ' ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ മോദി തമിഴ്‌നാടിനെ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ചാണു രോഷം കത്തുന്നത്.

തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധസമരത്തിൽ 13 പേർ വെടിയേറ്റു മരിച്ചപ്പോൾ പ്രധാനമന്ത്രി എവിടെയായിരുന്നെന്നും പ്രതിഷേധക്കാർ ചോദിക്കുന്നു. കാവേരി പ്രശ്‌നം വന്നപ്പോൾ മോദി കർണാടകയ്ക്ക് അനുകൂലമായി നിലപാടെടുത്തതും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP