Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202425Saturday

അനിൽ ആന്റണിനെതിരെ ആരോപണം ആവർത്തിച്ചു ദല്ലാൾ നന്ദകുമാർ; 25 ലക്ഷം കൈമാറിയിരുന്നെന്ന് ആരോപണം; ശോഭാ സുരേന്ദ്രനെതിരെയും ആക്ഷേപം

അനിൽ ആന്റണിനെതിരെ ആരോപണം ആവർത്തിച്ചു ദല്ലാൾ നന്ദകുമാർ; 25 ലക്ഷം കൈമാറിയിരുന്നെന്ന് ആരോപണം; ശോഭാ സുരേന്ദ്രനെതിരെയും ആക്ഷേപം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സിബിഐ. സ്റ്റാൻഡിങ് കോൺസൽ നിയമനവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരായ ആരോപണം ആവർത്തിച്ച് ദല്ലാൾ നന്ദകുമാർ. അനിൽ ആന്റണിക്ക് 25 ലക്ഷം രൂപ കൈമാറിയെന്ന് നന്ദകുമാർ ആവർത്തിച്ചു. ഒരു ഡ്യൂട്ടിഫ്രീ ഷോപ്പിന്റെ കവറിൽ 25 ലക്ഷം കൈമാറിയെന്നാണ് നന്ദകുമാർ നേരത്തെ പറഞ്ഞിരുന്നത്. ഇതിന്റെ ചിത്രവും പുറത്തുവിട്ടു.

സ്റ്റാന്റിങ് കൗൺസിൽ ഇന്റർവ്യൂ കോൾ ലെറ്ററിന്റെ പകർപ്പ് കൈവശമുണ്ട്. നിയമനം നടക്കാതെ വന്നപ്പോൾ അഞ്ച് തവണയായി പണം തിരികെ നൽകി. പണമിടപാടിൽ ആൻഡ്രൂസ് ആന്റണി എന്നയാൾ ഇടനിലക്കാരാനായിരുന്നു. അനിൽ ആന്റണിയുടെ അടുപ്പക്കാരാനാണ് ആൻഡ്രൂസ് എന്നും നന്ദകുമാർ വ്യക്തമാക്കി. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അനിലിനുമൊപ്പം ആൻഡ്രൂസ് നിൽക്കുന്ന ചിത്രവും നന്ദകുമാർ പുറത്തുവിട്ടു.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ ബിജെപി നേതാവും ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ ശോഭ സുരേന്ദ്രനാണ് കൈപ്പറ്റിയതെന്ന് നന്ദകുമാർ വെളിപ്പെടുത്തി. 2023 ജനുവരി നാലിന് ഡൽഹി പാർലമെന്റ് സ്ട്രീറ്റിലെ എസ്.ബി.ഐ ബ്രാഞ്ചിൽ നിന്ന് ശോഭന എന്ന അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്ന് വ്യക്തമാക്കിയ നന്ദകുമാർ, ബാങ്ക് രസീതിന്റെ പകർപ്പ് പുറത്തുവിടുകയും ചെയ്തു.

ശോഭ എന്ന പേരിലുള്ള ആൾ ശോഭന സുരേന്ദ്രനാണ്. പല തവണ ആവശ്യപ്പെട്ടിട്ടും 10 ലക്ഷം രൂപ ശോഭ തിരികെ നൽകിയില്ല. ശോഭയുമായി അടുത്തുബന്ധമുള്ള കേന്ദ്രങ്ങൾ തന്നെ സമീപിക്കുകയും പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, പണം തിരികെ ലഭിക്കാത്ത സാഹചര്യത്തിലാണ് പേര് പുറത്തുവിടുന്നതെന്നും നന്ദകുമാർ വ്യക്തമാക്കി. ശോഭ സുരേന്ദ്രന്റെ ഫോട്ടോ പതിപ്പിച്ച ആധാരവുമായി ബന്ധപ്പെട്ട ഭൂമിയിടപാടിനാണ് പണം നൽകിയത്. തന്റെ ആരോപണം നിഷേധിച്ചാൽ ശോഭക്കെതിരായ കൂടുതൽ രേഖകൾ പുറത്തുവിടും. ഭൂമിയിടപാടിൽ കരാർ ഉണ്ടായിരുന്നില്ലെന്നും ശോഭ നേരിട്ടു വിളിച്ചിരുന്നതായും നന്ദകുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP