Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'സെൻകുമാർ ആരുടെ ഏജന്റായിട്ടാണ് സംസാരിച്ചതെന്ന് എനിക്കറിയില്ല; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് താൻ നൽകിയ കേസിൽ അദ്ദേഹവും പ്രതിയാണ്' ; ഗോവിന്ദ ചാമിയേയും മറിയം റഷീദയേയും തന്നെയും തമ്മിൽ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തിന്റെ സംസ്‌കാരമാണെന്നും നമ്പി നാരായണൻ

'സെൻകുമാർ ആരുടെ ഏജന്റായിട്ടാണ് സംസാരിച്ചതെന്ന് എനിക്കറിയില്ല; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് താൻ നൽകിയ കേസിൽ അദ്ദേഹവും പ്രതിയാണ്' ; ഗോവിന്ദ ചാമിയേയും മറിയം റഷീദയേയും തന്നെയും തമ്മിൽ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തിന്റെ സംസ്‌കാരമാണെന്നും നമ്പി നാരായണൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തനിക്ക് പത്മ പുരസ്‌കാരം നൽകിയതിനെ വിമർശിച്ച് മുൻ ഡിജിപി സെൻകുമാർ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി നമ്പി നാരായണൻ. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് താൻ നൽകിയ കേസിൽ സെൻകുമാർ പ്രതിയാണെന്നും ചാരക്കേസിൽ താൻ അന്വേഷണം നടത്തിയില്ലെന്ന് സെൻകുമാർ കോടതിയിൽ വ്യക്തമാക്കിയിരുന്നുവെന്നും നമ്പി നാരായണൻ പ്രതികരിച്ചു. ആരുടെ ഏജന്റായിട്ടാണ് സെൻകുമാർ സംസാരിച്ചതെന്ന് അറിയില്ല. അദ്ദേഹത്തിന് അറിയാവുന്ന കാര്യങ്ങൾ സുപ്രീം കോടതിയുടെ കമ്മറ്റിയിൽ പറയട്ടെ.

സുപ്രീം കോടതിയ തള്ളിയതാണ്  കേസ്. ഗോവിന്ദ ചാമിയേയും മറിയം റഷീദയേയും തന്നെയും തമ്മിൽ താരതമ്യം ചെയ്യുന്നത് സെൻകുമാറിന്റെ സംസ്‌കാരമാണെന്നും ചാരക്കേസ് മുഴുവനും അന്വേഷിച്ചതുപോലെയാണ് ഇപ്പോൾ അദ്ദേഹം സംസാരിക്കുന്നതെന്നും നമ്പി നാരായണൻ ആഞ്ഞടിച്ചു. ചാരക്കേസ് സംബന്ധിച്ച് തെറ്റ് ചെയ്ത ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷിക്കുന്നതാണ് സുപ്രീം കോടതിയുടെ സമിതി. അതിൽ സെൻകുമാറിനെ ശിക്ഷിക്കുമെന്ന് അദ്ദേഹത്തിന് പേടി കാണുമെന്നും നമ്പി നാരായണൻ കൂട്ടിച്ചേർത്തു.

1994ൽ ആരംഭിച്ച കേസ് പൊലീസും സിബിഐയും അന്വേഷിച്ചിരുന്നു. എന്നാൽ 2018ലാണ് കേസ് പൂർത്തിയായി മാറിയത്. സെൻകുമാറിന്റെ വാക്കുകൾക്ക് താൻ വില നൽകില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. പുരസ്‌കാരത്തിനായി നമ്പി നാരായണൻ നൽകിയ സംഭാവന എന്താണെന്നാണ് മുൻ ഡിജിപി ടി പി സെൻകുമാർ. ശരാശരിയിൽ താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണൺ.

അടുത്ത വർഷം ഇത്തവണ വിട്ടുപോയ ഗോവിന്ദചാമിക്കും മറിയം റഷിദയ്ക്കും പത്മവിഭൂഷൺ നൽകണമെന്നും സെൻകുമാർ പരിഹസിച്ചു.സാധാരണ ഗതിയിൽ ശാസ്ത്രജ്ഞർക്ക് പുരസ്‌കാരം പ്രഖ്യാപിക്കുമ്പോൾ അവർ നൽകിയ സംഭാവ എന്താണെന്നും വിവരിക്കും. നമ്പി നാരായണന്റെ കാര്യത്തിൽ അതുണ്ടായില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP