Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202119Monday

ആര്യയുടെ വിജയം യുവജനങ്ങൾക്കും സ്ത്രീകൾക്കും പ്രചോദനം; മേയർ ആര്യാ രാജേന്ദ്രന് കടൽ കടന്നെത്തിയ അഭിനന്ദനം; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെ അഭിനന്ദിച്ച് ശ്രീലങ്കൻ മന്ത്രി

ആര്യയുടെ വിജയം യുവജനങ്ങൾക്കും സ്ത്രീകൾക്കും പ്രചോദനം;  മേയർ ആര്യാ രാജേന്ദ്രന് കടൽ കടന്നെത്തിയ അഭിനന്ദനം; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെ അഭിനന്ദിച്ച് ശ്രീലങ്കൻ മന്ത്രി

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി ശ്രീലങ്കൻ യുവജന ക്ഷേമ മന്ത്രി നമൾ രാജ്പക്‌സെ. ട്വിറ്ററിലൂടെയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്.

ആര്യയുടെ വിജയം കൂടുതൽ യുവജനങ്ങൾക്ക് പ്രത്യേകിച്ചും സ്ത്രീകൾക്ക് പ്രചോദനമാകുമെന്നും നമൾ രാജ്പക്‌സെ ട്വിറ്ററിൽ കുറിച്ചു. ശ്രീലങ്ക മുൻ പ്രസിഡന്റ് മഹീന്ദ രാജ്പക്‌സെയുടെ മകനാണ് നമൾ രാജ്പക്‌സെ. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യയെ അഭിനന്ദിച്ച് നിരവധി പ്രമുഖർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Congratulations to young #AryaRajendran for being elected the mayor of #Thiruvananthapuram Municipal Council in #India. No doubt your success story will pave way and inspire more youngsters, particularly women, to follow your path.

- Namal Rajapaksa (@RajapaksaNamal) December 28, 2020

തിരുവനന്തപുരം നഗരത്തിന്റെ 46-ാമത്തെ മേയറും മൂന്നാമത്തെ വനിതാ മേയറുമാണ് 21 കാരിയായ ആര്യ. മുടവന്മുഗൾ കൗൺസിലറായ ആര്യ തിരുവനന്തപുരം ഓൾസെയിന്റ്സ് കോളേജിലെ രണ്ടാം വർഷ ബി.എസ്സി. മാത്തമാറ്റിക്സ് വിദ്യാർത്ഥിനിയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP