Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമല ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കണം: വാരപ്പെട്ടിയിലും പിണ്ടിമനയിലും നാമജപഘോഷയാത്ര സംഘടിപ്പിച്ചു; യാത്രയിൽ അണിനിരന്നത് ആയിരങ്ങൾ

ശബരിമല ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കണം: വാരപ്പെട്ടിയിലും പിണ്ടിമനയിലും നാമജപഘോഷയാത്ര സംഘടിപ്പിച്ചു; യാത്രയിൽ അണിനിരന്നത് ആയിരങ്ങൾ

കോതമംഗലം: ശബരിമല ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വാരപ്പെട്ടിയിൽ നടന്ന നാമജപയാത്രയിൽ ആയിരങ്ങൾ അണിനിരന്നു. രാവിലെ 10ന് ഇഞ്ചൂർ അമ്പലം പടിയിൽ നിന്ന് ഇഞ്ചൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രംമേൽശാന്തി നാരായണൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് തിരുവാരപ്പെട്ടി ക്ഷേത്രത്തിന് മുന്നിലെത്തി തിരിച്ച് വരപ്പെട്ടികവലയിൽ സമാപിച്ചു. സമാപന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.ജി. മനോജ് ഉദ്ഘാടനം ചെയ്തു.

ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നശേഷം ഹിന്ദു വിരുദ്ധ നിലപാടുകളാണ് നാളിതുവരെയും നടപ്പിലാക്കി വന്നിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങൾ പിടിച്ചെടുത്ത് ദേവസ്വം ബോർഡിന് കൈമാറി കോടിക്കണക്കിന് രൂപ തട്ടിയെടുക്കാൻ സർക്കാർ ശ്രമിക്കുന്നു. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകൾ കുത്തന്നെ വർദ്ധിപ്പിച്ചു. അവസാനമായി ശബരി ബലയിലെ ആചാരാനുഷ്ഠാനങ്ങൾ തകർക്കാൻ ശ്രമം നടത്തി വരികയാണെന്നും യൗവ്വന യുക്തകളായ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു.

തിരുവാരപ്പെട്ടി ദേവസ്വം ക്ഷേത്ര ട്രസ്റ്റ് വൈസ് പ്രസിഡന്റ് വി.കെ.ജനാർദ്ധനൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടി സതീഷ് കുമാർ, ബിജി കുമാർ എന്നിവർ സംസാരിച്ചു. നാമജപയാത്രയ്ക്ക് വിവിധ ഹൈന്ദവ സമുദായ നേതാക്കൾ, വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

പിണ്ടിമന പഞ്ചായത്തിൽ നടന്ന നാമജപയാത്രയിൽ നൂറു കണക്കിന് ഭക്തർ അണി ചേർന്നു. പിണ്ടിമന ശ്രീചിറ്റേക്കാട്ട്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച റാലി മുത്തംകുഴിയിൽ സമാപിച്ചു സമാപന സമ്മേളനത്തിൽ ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ പനങ്ങാട്ടുമന നാരായണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി ശബരിമല കർമസമിതി ജില്ലാ സമിതിയംഗം കെ.പി.രമേശ് മുഖ്യ പ്രഭാഷണം നടത്തി ബി ഡി ജെ എസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എ.സോമൻ, എൻ.സി.ലാൽ എൻ.എസ്.എസ്, കെ.കെ.ബിജു കെി പ എം എസ്, സുരേഷ് നമ്പൂതിരി യോഗക്ഷേമസഭ, ശ്രീജിത്ത് എം.എ.ആൾ ഇന്ത്യ വീരശൈവ മഹാസഭ, ശ്രീകാന്ത് ആർ എസ് ആർ വി സി എസ് ,കെ.കെ.അശോകൻ, വി.കെ.ഹരി, വിനോദ് സി.എസ്, സന്തോഷ് നാഭൻ തുടങ്ങിയവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP