Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിലീപിന്റെ അറസ്റ്റിൽ മാത്രം ഒതുങ്ങില്ല; നാദിർഷായെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത് തുടരുന്നു; അറസ്റ്റു ചെയ്‌തേക്കുമെന്ന് സൂചന; ഗൂഢാലോചനയിൽ ഉറ്റസുഹൃത്തിനും പങ്കെന്ന അനുമാനത്തിൽ അന്വേഷണ സംഘം

ദിലീപിന്റെ അറസ്റ്റിൽ മാത്രം ഒതുങ്ങില്ല; നാദിർഷായെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത് തുടരുന്നു; അറസ്റ്റു ചെയ്‌തേക്കുമെന്ന് സൂചന; ഗൂഢാലോചനയിൽ ഉറ്റസുഹൃത്തിനും പങ്കെന്ന അനുമാനത്തിൽ അന്വേഷണ സംഘം

കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിൽ നാദിർഷയെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ദിലീപിന്റെ അറസ്റ്റിൽ മാത്രം കാര്യങ്ങൾ ഒതുങ്ങില്ലൈന്നാണ് പുറത്തുവരുന്ന സൂചനകൾ. ദിലീപിനെ അറസ്റ്റ് ചെയ്തതിന് സമാനമായ നടപടികൾ തുടർന്നും ഉണ്ടാകുമോ എന്നാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്. രാവിലതന്നെ നാദിർഷയേയും ദിലീപിനേയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.

ചോദ്യം ചെയ്യുന്നസമയത്ത് ദിലീപ് ആദ്യം പറഞ്ഞവ മാറ്റിപ്പറഞ്ഞിരുന്നു. ഉടൻതന്നെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങി. എന്നാൽ നാദിർഷയെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നാദിർഷയും സമാനമായ നിലയിൽത്തന്നെയാണെന്നാണ് സൂചന. എംജി റോഡിലുള്ള ഒരു ഹോട്ടലിൽ വച്ചാണ് ഗൂഢാലോചന നടന്നത് എന്ന് സൂചനകളുണ്ട്.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ആദ്യം പൊലീസ് ക്ലബ്ബിൽ ദിലീപിനെയും നാദിർഷയേയും പൊലീസ് 13 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. അപ്പോൾ ദിലീപിനെ അറസ്റ്റ് ചെയ്യാൻ ചില ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നെങ്കിലും നൂലിഴ വ്യത്യാസത്തിൽ ദിലീപ് അറസ്റ്റിൽനിന്ന് ഒഴിവായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP