Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത സിനിമാ പ്രവർത്തകൻ നദീറിനെ പൊലീസ് വിട്ടയച്ചു; വിമർശനം കടുത്തതോടെ യുഎപിഎ ചുമത്തരുതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ച് മുഖ്യമന്ത്രി; രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമായതോടെ തടിയൂരി പൊലീസ്; തെളിവുകളില്ലെന്നും വ്യക്തം, കമാലിനെതിരായ നടപടികളും അവസാനിപ്പിക്കും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത സിനിമാ പ്രവർത്തകൻ നദീറിനെ പൊലീസ് വിട്ടയച്ചു; വിമർശനം കടുത്തതോടെ യുഎപിഎ ചുമത്തരുതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ച് മുഖ്യമന്ത്രി; രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമായതോടെ തടിയൂരി പൊലീസ്; തെളിവുകളില്ലെന്നും വ്യക്തം, കമാലിനെതിരായ നടപടികളും അവസാനിപ്പിക്കും

തിരുവനന്തപുരം: സൈബർ ലോകത്തിന്റെ മുഴുവൻ പ്രതിഷേധത്തിന് ഇരയായ നടപടിയിൽ നിന്നും ഒടുവിൽ പൊലീസ് പിന്തിരിഞ്ഞു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രാജ്യദ്രോഹ കുറ്റ ചുമത്തി പൊലീസ് കസ്റ്റഡിയിൽ എടുത്ത സിനിമാ പ്രവർത്തകൻ നദീറിനെ വിട്ടയച്ചു. രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ലെന്നും മാവോയിസ്റ്റ് ബന്ധത്തിന് തെൡവുകൾ ഇല്ലെന്നും വ്യക്തമായതോടെയാണ് നദീറിനെ വിട്ടയക്കാൻ പൊലീസ് തയ്യാറായത്. മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയത്തിൽ ഇടപെട്ടു. വിമർശനം കടുത്തതോടെ നദീറിനും കമൽ സി ചവറയ്ക്കും എതിരെ യുഎപിഎ ചുമത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിക്കുകയായിരുന്നു. അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകി.

നദീറിനെ കസ്റ്റഡിയിൽ എടുത്ത പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. കടുത്ത സിപിഐ(എം) അനുഭാവികൾ പോലും ഈ വിഷയത്തിൽ പൊലീസിന് എതിരായ നിലപാട് കൈകൊണ്ടു. ഒടുവിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ വിമർശനം ഉയർത്തിയതോടെയാണ് നദീറിനെ വിട്ടയച്ചത്.

കോടിയേരി ഉൾപെടെയുള്ളവർ കമൽ .സി ചവറയ്ക്കും നദീറിനും പിന്തുണയുമായി രംഗത്ത് വന്നിരുന്നു. അതിനു മുമ്പ് വിഎസും പൊലീസ് സേനയ്ക്ക് കടുത്ത വിമർശനങ്ങളുമായി രംഗത്ത് വന്നിരുന്നു. രാഷ്ട്രീയ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ യുഎപിഎ ചുമത്താൻ പാടില്ല. എഴുത്തുകാരനും നാടക കലാകാരനുമായ കമൽ സി. ചവറയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ പാടില്ലായിരുന്നു. അദ്ദേഹത്തിനെതിരെ കേസുകളെടുത്തത് പൊലീസിന്റെ തോന്ന്യാസമാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസായിട്ടും അദ്ദേഹത്തിന് ജാമ്യം ലഭിച്ചത് എൽഡിഎഫിന്റെ നയം കാരണമാണെന്നും കോടിയേരി പറഞ്ഞിരുന്നു.

ഭരണകൂടം ഫാഷിസ്റ്റ് സ്വാഭാവത്തിലേക്കു നീങ്ങുന്നുവെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കരുത്. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ മർദനോപാധിയല്ല കേരള പൊലീസെന്നു പൊലീസുകാർ തിരിച്ചറിയണം. ഇത് ഇടതുപക്ഷ ഭരണമാണ്. പൊലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊലയുടെ കാലം കഴിഞ്ഞുവെന്നും വി എസ് പറഞ്ഞിരുന്നു. മുതിർന്ന സിപിഐ(എം) നേതാക്കൾക്ക് പോലും പൊലീസ് നടപടിയെ വിമർശിച്ചതോടെയാണ് പൊലീസ് നിലപാട് മാറ്റിയത്.

ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ കമൽ സി ചവറയെ ആശുപത്രിയിൽ സന്ദർശിച്ച സാമൂഹിക പ്രവർത്തകനും സ്വതന്ത്ര മാദ്ധ്യമപ്രവർത്തകനുമായ നദീറി(നദി)നെ കഴിഞ്ഞ ദിവസമാണ് ആറളം പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോഴിക്കോട് മെഡിക്കൽ കൊളജിലെത്തിയ ഷാഡോ പൊലീസ് നദിയെ കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂർ ആറളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 148/16 കേസിലാണ് നദീറിനെ കസ്റ്റഡിയിലെടുത്തുന്നതെന്ന് മെഡിക്കൽ കൊളജ് പൊലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ മാർച്ച് മൂന്നിന് ആറളം ഫാം സന്ദർശിച്ച മാവോയിസ്റ്റുകൾ പ്രദേശവാസികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാട്ടുതീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്‌തെന്നായിരുന്നു കേസ്.

കോഴിക്കോട് ബാലുശേരി സ്വദേശിയാണ് നദീർ. മാർച്ച് 16നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇടുക്കി ഡി.വൈ.എസ്‌പി പ്രജീഷ് തോട്ടത്തിലിനാണ് അന്വേഷണച്ചുമതല. എന്നാൽ ഈ സംഭവത്തിൽ നദീറിന്റെ പേരിൽ കേസ് നിലവിലില്ല. സുന്ദരി, കന്യാകുമാരി, പി.പി മൊയ്തീൻ എന്നിവരാണ് ഈ കേസിലെ പ്രതികൾ. അങ്ങനെയിരിക്കെ എന്തിനാണ് നദീറിനെ അറസ്റ്റു ചെയ്തിരിക്കുന്നതെന്നതുസംബന്ധിച്ച് കൃത്യമായ വിശദീകരണം പൊലീസ് നൽകിയിരുന്നില്ല. എന്നാൽ നദീറിനെതിരെ രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ലെന്നു കാണിച്ചാണ് ഇപ്പോൾ വിട്ടയച്ചിരിക്കുന്നത്.

അതേസമയം സോഷ്യൽ മീഡിയയിലെ പ്രതിഷേധങ്ങളെ കുറിച്ച് നേരിട്ട് പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ല. നോട്ട് നിരോധനത്തിന്റെ പേരിൽ രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് ദേശീയഗാനത്തിന്റെ പേരിൽ അരങ്ങേറുന്നതെന്ന വിചിത്രവാദവുമായി സിപിഐ(എം) കേന്ദ്ര കമ്മിറ്റി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ ഇടപെടുകയും രാജ്യദ്രോഹക്കുറ്റം ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തുവെന്നും സിപിഐ(എം) കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യദ്രോഹക്കുറ്റം പൊലീസ് ഒഴിവാക്കിയിട്ടുണ്ട്. ദേശീയ ഗാനത്തെ ഫേസ്‌ബുക്കിലൂടെ ആക്ഷേപിച്ചതിനെ തുടർന്ന് നോവലിസ്റ്റായ കമാൽ സി ചവറക്കെതിരെ 124 എ ചുമത്തിയെന്നായിരുന്നു വാർത്തകൾ. ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയൻ ഇക്കാര്യത്തിൽ ഇടപെടുകയും രാജ്യദ്രോഹക്കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടർന്നാണ് 124 എ ഒഴിവാക്കിയതെന്നും സിപിഐ(എം) വ്യക്തമാക്കുകയുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP