Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാദാപുരത്ത് വീണ്ടും അക്രമങ്ങൾക്കായി കോപ്പ് കൂട്ടുന്നു; വാഹനങ്ങൾക്ക് തീയിടുന്ന സംഭവങ്ങൾ വർധിക്കുന്നു; ഒരു മാസത്തിനിടെ കത്തിച്ചത് മൂന്ന് വാഹനങ്ങൾ; ഒടുവിൽ കത്തിച്ചത് പേരോട് ഐ.എൻ.എൽ.പ്രവർത്തകന്റെ വീട്ട് മുറ്റത്ത് നിർത്തിയിട്ട വാഹനം

നാദാപുരത്ത് വീണ്ടും അക്രമങ്ങൾക്കായി കോപ്പ് കൂട്ടുന്നു; വാഹനങ്ങൾക്ക് തീയിടുന്ന സംഭവങ്ങൾ വർധിക്കുന്നു; ഒരു മാസത്തിനിടെ കത്തിച്ചത് മൂന്ന് വാഹനങ്ങൾ;  ഒടുവിൽ കത്തിച്ചത് പേരോട് ഐ.എൻ.എൽ.പ്രവർത്തകന്റെ വീട്ട് മുറ്റത്ത് നിർത്തിയിട്ട വാഹനം

ടി.പി.ഹബീബ്

കോഴിക്കോട്: നാദാപുരത്ത് വീണ്ടും അക്രമങ്ങൾക്ക് കോപ്പ് കൂട്ടുന്നു.കോവിഡ് രോഗത്തിന്റെ മറവിലാണ് അക്രമ പ്രവർത്തനങ്ങൾ നടക്കുന്നത്.ഒരു മാസത്തിനിടെ മൂന്ന് വാഹനങ്ങളാണ് അക്രമികൾ തിയിട്ടത്.രാഷ്ട്രീത്തിന്റെ പേരിലുള്ള അക്രമമല്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നതെങ്കിലും സംഭവത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.

പേരോട് ടൗണിനടുത്ത് ഐ.എൻ.എൽ പ്രവർത്തകന്റെ വീട്ട് മുറ്റത്ത് നിർത്തിയിട്ട ബൊലൈറോ വണ്ടി അഗ്‌നിക്കിരയാക്കിയത് കഴിഞ്ഞ ദിവസമാണ്.വണ്ടിയിൽ നിന്നും തീ പടർന്നതിനെ തുടർന്ന് വീടിന് നാശനഷ്ടമുണ്ടായി.ചേലക്കാട് നിന്നും ഫയർഫോഴ്സ് സംഘവും പൊലീസും തീയണച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി. പേരോട് സ്‌കൂൾ റോഡിലെ പുന്നോൽ ഗഫൂറിന്റെ വീടിന് നേരെയാണ് വ്യാഴായ്ച അർധരാത്രി ഒരു മണിയോടെ അക്രമമുണ്ടായത്.വീട്ടിന്റെ കാർപോർച്ചിൽ നിർത്തിയിട്ട ബൊലൈറോ വണ്ടിയുടെ സിഗ്‌നൽ സൈറൺ മുഴങ്ങിയതോടെയാണ് വീട്ടുകാർ ഉണർന്നത്.

വാഹനം കത്തുകയും തീ ജനലിൽ കൂടി അകത്തേക്ക് കടക്കുകയുമായിരുന്നു.ഉടൻ തന്നെ വീട്ടുടമയായ ഗഫൂർ വീട്ടിലുണ്ടായിരുന്ന ഭാര്യയെയും മക്കളെയും സുരക്ഷിതമായ ഭാഗത്തേക്ക് മാറ്റി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.വാഹനം പൂർണമായും കത്തിയ നിലയിലാണ്. പ്രദേശത്തെ വാട്സ് അപ്പ് ഗ്രൂപ്പുകളിൽ ഐ.എൻ.എൽ.പ്രവർത്തകനായ ഗഫൂറും മുസ്ലിം ലീഗ്,എസ്.ഡി.പി.ഐ.പ്രവർത്തകരും തമ്മിൽ രൂക്ഷമായ തർക്കങ്ങൾ ഉടലെടുത്തിരുന്നു.

പേരോട് തട്ടാറത്ത് ജുമഅത്ത് പള്ളിയിൽ പെരുന്നാൾ നമസ്‌കാരത്തെ ചൊല്ലി പ്രദേശവാസികളിൽ ചിലരെ പ്രതി ചേർത്ത് നാദാപുരം പൊലീസ് കേസെടുത്തിരുന്നു. പെരുന്നാൽ നമസ്‌കാരത്തിനെതിരെ ശക്തമായി രംഗത്തിറങ്ങിയതായി ഗഫൂർ പറഞ്ഞു.നമസ്‌കാരത്തിൽ പങ്കെടുത്തവർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. പൊലീസ് കേസെടുത്തതോടെ തനിക്കെതിരെ വ്യാപക പ്രചരണം ചില കേന്ദ്രങ്ങൾ നടത്തിയിരുന്നതായി ഗഫൂർ പറഞ്ഞു.

ഒരു മാസം മുമ്പാണ് വളയം പൊലീസ് സ്റ്റേഷൻ പരിധിയിലെ ജാതിയേരിയിൽ റോഡരികിൽ നിർത്തിയിട്ട കാർ അഗ്നിക്കിരയാക്കിയത്.കഴിഞ്ഞാഴ്ച വാണിമേലിൽ സ്‌ക്കൂട്ടറും ബുള്ളറ്റും തീവെച്ച് നശിപ്പിച്ചിരുന്നു.രണ്ട് അക്രമ കേസിലും പ്രതികളെ കണ്ടെത്താൻ പൊലീസിന് ഇത് വരെ സാധിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP