Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാദാപുരത്ത് എൽകെജിയെ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ കസ്റ്റഡിയിലെടുത്ത ബസ് ക്ലീനറെ വിട്ടയച്ചു; നടപടി നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന്; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം

നാദാപുരത്ത് എൽകെജിയെ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ കസ്റ്റഡിയിലെടുത്ത ബസ് ക്ലീനറെ വിട്ടയച്ചു; നടപടി നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന്; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം

കോഴിക്കോട്: നാദാപുരത്ത് എൽകെജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത ബസ് ക്ലീനറെ വിട്ടയച്ചു. സർവകക്ഷി സംഘം ഡിവൈഎസ്‌പിയുമായി നടത്തിയ ചർച്ചയിലാണു തീരുമാനം. ഇന്നു രാവിലെയാണു ബസ് ക്ലീനറെ കസ്റ്റഡിയിൽ എടുത്തത്. കുട്ടിയെ പീഡിപ്പിച്ചതു ബസ് ക്ലീനറല്ലെന്നു കാട്ടി നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

പാറക്കടവ് ദാറുൽഹുദ സ്‌കൂളിലാണ് നാലര വയസുകാരി പീഡിപ്പിക്കപ്പെട്ടത്. എന്നാൽ പീഡിപ്പിച്ചത് മുനീറല്ലെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. സ്‌കൂളിൽ പഠിക്കുന്ന ചില മുതിർന്ന കുട്ടികളാണ് പീഡിപ്പിച്ചതെന്നാണ് കുട്ടി മൊഴി നൽകിയിരുന്നത്. കുറ്റക്കാരായ വിദ്യാർത്ഥികളെ രക്ഷിക്കുന്നതിനായാണു മുനീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നു നാട്ടുകാർ ആരോപിച്ചിരുന്നു.

മിഠായികൊടുത്തു പാചകക്കാരുടെ മുറിയിലേക്ക് കൊണ്ടുപോയി കുട്ടിയെ പീഡിപ്പിച്ചു എന്നാണ് മുനീറിനെ അറസ്റ്റുചെയ്തതിൽ പൊലീസ് പറഞ്ഞിരുന്ന ന്യായം. മുതിർന്ന വിദ്യാർത്ഥികൾ പീഡിപ്പിച്ചെന്നായിരുന്നു കുട്ടി മൊഴി നൽകിയിരുന്നത്. അതിനിടെ, വെള്ളിയാഴ്ച വൈകുന്നേരം കുട്ടിയുടെ മൊഴി പയ്യോളി ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് നേരിട്ടുരേഖപ്പെടുത്തുകയും ചെയ്തു.

സിറാജുൽ ഹുദാ എഡ്യുക്കേഷൻ ട്രസ്റ്റിന് കീഴിൽ പാറക്കടവിൽ പ്രവർത്തിക്കുന്ന ദാറുൽഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ കഴിഞ്ഞ മാസം 30 നായിരുന്നു സംഭവം. സംഭവത്തിൽ നാട്ടുകാരും രക്ഷിതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നതെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചിരുന്നു.

നാദാപുരം സിഐ സുരേഷ്‌കുമാറിന്റെ നേത്യത്വത്തിൽ കഴിഞ്ഞ ദിവസം തിരിച്ചറിയൽ പരേഡ് നടത്തിയിരുന്നു. നാദാപുരം വളയം പൊലീസ് സ്റ്റേഷനുകളിലായി നാല് പേരെ കസ്റ്റഡിയിലെടുക്കുകയും നാല് പേരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തിരുന്നു. വനിതാ പൊലീസിന്റെ സാന്നിധ്യത്തിൽ 18 പേരെ വച്ചാണ് പൊലീസ് തിരിച്ചറിയൽ പരേഡ് നടത്തിയത്. പീഡിപ്പിച്ചവരെയും സമീപത്തിരുന്നവരെയും വിദ്യാർത്ഥിനി വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ ഏറെ ഭയത്തോടെയാണ് കുട്ടി ചൂണ്ടിക്കാട്ടിയതെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് ബസ്സിലെ ക്ലീനറാണ് പീഡിപ്പിച്ചതെന്ന് ഇന്ന് പൊലീസ് അറിയിച്ചത്.

കേസന്വേഷണത്തിന്റെ ഭാഗമായി കുറച്ച് കാര്യങ്ങളിൽ കൂടി വ്യക്തത വരുത്താനുണ്ടെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. കേസിൽ പരാതി ഒഴിവാക്കാൻ ദാറുൽ ഹുദാ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹികൾ നിരവധി തവണ ബന്ധപ്പെട്ടതായി വിദ്യാർത്ഥിനിയുടെ പിതാവ് പറഞ്ഞു. ഖത്തറിലുള്ള പിതാവ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. പീഡനവിവരം പറഞ്ഞിട്ടും 10 ദിവസത്തോളം നടപടിയെടുക്കാത്ത സ്‌കൂൾ അധികൃതർക്കെതിരെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.

ഇതിനിടെ കേസിലെ കസ്റ്റഡിയിലെടുത്തവരിൽ സ്‌കൂൾ മാനേജ്‌മെന്റിലെ പ്രമുഖരുമായി അടുത്ത ബന്ധമുള്ള വ്യക്തിയുടെ മകനുമുണ്ട്. ഇയാളെ കേസിൽ നിന്നും ഒഴിവാക്കാനുള്ള നീക്കം നടക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. നാദാപുരം ഡിവൈഎസ്‌പി പ്രജീഷ് തോട്ടത്തിൽ രണ്ട് ദിവസത്തെ അവധിയിൽ പോയ സമയത്ത് വിദൂരത്തുള്ള ഡിവൈഎസ്‌പി ജെയ്‌സൺ കെ എബ്രഹാമിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം നൽകിയത്. സമീപത്തുള്ള ഡിവൈഎസ്‌പിമാരെയൊന്നും ഏൽപ്പിക്കാതിരുന്നത് കേസ് അട്ടിമറിക്കാനാണെന്നാണ് ആരോപണം. അവധി കഴിഞ്ഞ് ബുധനാഴ്ച എത്തിയ പ്രജീഷും അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്ന ജെയ്‌സണും മണിക്കൂറുകളോളം ചർച്ച നടത്തി.

പരാതിയുമായി മുന്നോട്ട് പോയതിനെ തുടർന്ന് വൻ സമ്മർദം നേരിടുന്നതായി വിദ്യാർത്ഥിനിയുടെ പിതാവ് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് നാട്ടുകാരുടെ നേത്യത്വത്തിൽ സർവകക്ഷി കർമ സമിതിക്കും രൂപം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP